Kerala

സിപിഎം സ്ഥാനാർഥികളുടെ കാര്യത്തിൽ ഇന്ന് അന്തിമ ധാരണയാകും; തളിപ്പറമ്പിൽ പികെ ശ്യാമളയെ മാറ്റിയേക്കും

നിയമസഭാ തെരഞ്ഞെടുപ്പിനുളള സിപിഎം സ്ഥാനാർഥികളുടെ കാര്യത്തിൽ ഇന്ന് അന്തിമ ധാരണയാകും. ജില്ലകളിൽ നിന്നുള്ള സ്ഥാനാർഥി പട്ടിക സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് പരിശോധിക്കും. ഉറച്ച വിജയസാധ്യയില്ലാത്ത സീറ്റിൽ മാത്രം രണ്ടു ടേം നിബന്ധനയിൽ ഇളവ് നൽകാനായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റ് നിർദേശം. എന്നാൽ ചില ഉറച്ച സീറ്റുകളിലും ടേം നിബന്ധന ഒഴിവാക്കണമെന്ന് ജില്ലകളിൽ നിന്ന് ആവശ്യമുണ്ട്.

ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസറിനും കൊല്ലം ജില്ലാ സെക്രട്ടറി ജയമോഹനും സീറ്റ് നൽകണമെന്ന ആവശ്യവും സംസ്ഥാന നേതൃത്വം പരിശോധിക്കും. ഇന്നത്തെ സെക്രട്ടേറിയറ്റ് തയാറാക്കുന്ന പട്ടികക്ക് നാളെ ചേരുന്ന സംസ്ഥാന സമിതി അംഗീകാരം നൽകും. പട്ടിക ജില്ലാ ഘടകങ്ങളിലും മണ്ഡലം കമ്മിറ്റികളിലും ചർച്ച ചെയ്ത ശേഷം, എട്ടിനോ ഒൻപതിനോ സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

അതേസമയം തളിപ്പറമ്പിലെ സ്ഥാനാർഥിത്വത്തിൽ സിപിഎം അണികളിൽ അമർഷം പുകയുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളെയാണ് ജില്ലാ സെക്രട്ടേറിയറ്റ് നിർദേശിച്ചത്. എന്നാൽ ഇതിനെതിരെ സിപിഎം അണികൾ സോഷ്യൽ മീഡിയ വഴി രംഗത്തുവന്നിട്ടുണ്ട്. എതിർപ്പ് കണക്കിലെടുത്ത് ശ്യാമളയെ മാറ്റാനും സാധ്യതയുണ്ട്.
 

See also  ജയിലിനുള്ളിൽ നിരാഹാരം ആരംഭിച്ച് രാഹുൽ ഈശ്വർ; വെള്ളം മാത്രം മതി, ഭക്ഷണം ഒഴിവാക്കി

Related Articles

Back to top button