Kerala

വിടി ബൽറാമിന്റെ ഏകാധിപത്യ രീതി അംഗീകരിക്കില്ല; തൃത്താലയിൽ കോൺഗ്രസിൽ ഗ്രൂപ്പ് തർക്കം

നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടടുത്ത് നിൽക്കെ തൃത്താലയിൽ കോൺഗ്രസിൽ പടയൊരുക്കം. വിടി ബൽറാമിനെതിരെ ഒരു വിഭാഗം നേതാക്കൾ രംഗത്തുവന്നു. വിടി ബൽറാം ഗ്രൂപ്പ് അടിസ്ഥാനത്തിൽ മാത്രം പ്രവർത്തിക്കുന്നു എന്നാണ് ഇവരുടെ ആരോപണം. ബൽറാമിന്റെ നടപടികളിൽ പ്രതിഷേധിച്ച് തൃത്താലയിലെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ പ്രത്യേക യോഗം ചേർന്നു. 

കഴിഞ്ഞ ദിവസമാണ് കെ കരുണാകരൻ ഫൗണ്ടേഷന്റെ പേരിൽ പുതിയ ഗ്രൂപ്പ് രൂപീകരണം നടന്നത്. ഡിസിസി ഭാരവാഹികൾ, യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികൾ അടക്കം 30ലധികം നേതാക്കളുടെ നേതൃത്വത്തിലായിരുന്നു യോഗം. ബൽറാമിനെതിരായ പടയൊരുക്കമാണ് യോഗത്തിൽ നടന്നത്

പാർട്ടി പ്രവർത്തകരെ വിശ്വാസത്തിലെടുക്കാത്ത ബൽറാമിന്റെ ഏകാധിപത്യ രീതി അംഗീകരിക്കാനാകില്ലെന്ന് ഇവർ പറഞ്ഞു. കഴിഞ്ഞ തവണയും തൃത്താലയിലെ ഗ്രൂപ്പ് തർക്കമാണ് വിടി ബൽറാമിന്റെ തോൽവിക്ക് കാരണമായത്. വീണ്ടും തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മണ്ഡലത്തിൽ ഗ്രൂപ്പ് തർക്കം തുടങ്ങിയത് കോൺഗ്രസിനും ആശങ്കയാണ്.
 

See also  തൃക്കാക്കര പോലീസ് സ്‌റ്റേഷനിൽ നിന്ന് മെഡിക്കലിന് എത്തിച്ച പ്രതി ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടു

Related Articles

Back to top button