Kerala

തൃക്കാക്കരയിൽ വീണ്ടും സ്വതന്ത്ര പരീക്ഷണത്തിന് സിപിഎം; സെബാസ്റ്റ്യൻ പോളിന്റെ മകൻ സ്ഥാനാർഥിയായേക്കും

നിയമസഭാ തെരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ വീണ്ടും സ്വതന്ത്ര സ്ഥാനാർഥിയെ നിർത്താൻ സിപിഎം. മുൻ എംപി സെബാസ്റ്റ്യൻ പോളിന്റെ മകൻ റോൺ ബാസ്റ്റിൻ സ്ഥാനാർഥിയായേക്കും. ജില്ലാ നേതൃത്വം റോണിന്റെ പേര് ശുപാർശ ചെയ്തതായാണ് വിവരം. എന്നാൽ ഇതുസംബന്ധിച്ച് തനിക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് റോൺ പ്രതികരിച്ചത്

സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ പേരാവൂരിൽ തന്നെ മത്സരിക്കും. തളിപ്പറമ്പിൽ പികെ ശ്യാമളയും പേരാമ്പ്രയിൽ ടിപി രാമകൃഷ്ണനും മത്സരിക്കും. ഉടുമ്പൻചോലയിൽ കെ കെ ജയചന്ദ്രൻ സ്ഥാനാർഥിയാകും. എംഎം മണിക്ക് ഇത്തവണ സീറ്റില്ല. 

തലശ്ശേരിയിൽ കാരായി രാജന്റെ പേരാണ് പറഞ്ഞു കേൾക്കുന്നത്. എഎൻ ഷംസീർ ഇത്തവണ മത്സരിക്കില്ല. സ്ഥാനാർഥി പട്ടികക്ക് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അന്തിമ രൂപം നൽകി. നാളെ നടക്കുന്ന സംസ്ഥാന സമിതി യോഗത്തിലാകും ഇതുസംബന്ധിച്ച തീരുമാനമുണ്ടാകുക.
 

See also  നിപ മരണം: കണ്ടെയ്ൻമെന്റ് സോണുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ; മലപ്പുറത്ത് മാസ്‌ക് നിർബന്ധമാക്കി

Related Articles

Back to top button