Kerala

പൂജാരിയുമായി സൗഹൃദം സ്ഥാപിച്ചു; വീട്ടിൽ നിന്ന് കവർന്നത് 12 പവൻ, യുവതി പിടിയിൽ

പൂജാരിയുമായി സൗഹൃദം സ്ഥാപിച്ച് വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ കവർന്ന യുവതി പിടിയിൽ. തൃശ്ശൂർ കൊടകര പറക്കാട്ടുകാരി സ്വദേശിനി സൂര്യയാണ്(26) പിടിയിലായത്. മോഷ്ടിച്ച ആഭരണങ്ങൾ വിറ്റ് ആഡംബര ജീവിതം നയിക്കുകയായിരുന്നു യുവതി

ഫെബ്രുവരി 16നാണ് മോഷണം നടന്നത്. മറ്റത്തൂർ സ്വദേശിയായ അജേഷിന്റെ വീട്ടിൽ നിന്നാണ് യുവതി സ്വർണാഭരണങ്ങൾ കവർന്നത്. 12 പവന്റെ ആഭരണങ്ങളാണ് മോഷ്ടിച്ചത്. പ്രശ്‌ന പരിഹാരത്തിനായി യുവതി അജേഷിന്റെ വീട്ടിൽ സ്ഥിരം വരാറുണ്ടായിരുന്നു

അജേഷ് അടുക്കളയിലേക്ക് പോയ സമയത്താണ് യുവതി അലമാരയിൽ നിന്ന് ആഭരണങ്ങൾ കവർന്നത്. ഇത് പിന്നീട് ഫിനാൻസ് സ്ഥാപനത്തിൽ കൊണ്ടുപോയി വിറ്റു. ഈ പണം കൊണ്ട് പുതിയ ആഭരണങ്ങളും വീട്ടിലേക്കുള്ള ഗൃഹോപകരണങ്ങളും വാങ്ങി. ഇതിനിടെയാണ് സൂര്യ പിടിയിലായത്.
 

See also  ബിസിനസിലെ വൈരാഗ്യം: പാലക്കാട് വ്യവസായിയുടെ വീടിന് നേർക്ക് ആസിഡ് ബോംബ് ആക്രമണം

Related Articles

Back to top button