Kerala

63 വർഷം നീണ്ട സിപിഎം അംഗത്വം ഉപേക്ഷിക്കുന്നുവെന്ന് ജി സുധാകരൻ; അനുനയിപ്പിക്കാൻ നേതൃത്വം

പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. സിപിഎം മെമ്പർഷിപ്പ് പുതുക്കില്ല. സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ചിൽ എത്തിയ ശേഷം ഒരുതവണ പോലും ജില്ലാ സെക്രട്ടറി അന്വേഷിച്ചില്ല. പൊതുപരിപാടികളിൽ അവഗണിച്ചു. എംവി ഗോവിന്ദൻ താൻ പരിഗണന അർഹിക്കുന്നില്ലെന്ന് പറഞ്ഞു

എംവി ഗോവിന്ദന്റേത് ശരിയല്ലാത്ത പ്രയോഗമാണ്. പാർട്ടി സെക്രട്ടറി കളിയാക്കി ചിരിച്ചു. ആരും തിരുത്തിയില്ലെന്നും ജി സുധാകരൻ പറഞ്ഞു. അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികം ആഘോഷിച്ചപ്പോൾ തനിക്ക് ക്ഷണക്കത്ത് പോലും നൽകിയില്ല. ആദർശ ആശയങ്ങളിൽ ജനലക്ഷങ്ങളോടൊപ്പം നിൽക്കുമെന്നും ജി സുധാകരൻ പറഞ്ഞു

അതേസമയം ജി സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നീക്കം ആരംഭിച്ചു. ജില്ലാ സെക്രട്ടറി ആർ നാസർ സുധാകരനുമായി സംസാരിക്കും. ഫോണിൽ വിളിച്ചെങ്കിലും അദ്ദേഹം ഫോൺ എടുത്തില്ല. നാളെ വീട്ടിൽ വാർത്താ സമ്മേളനം വിളിക്കുമെന്നാണ് ജി സുധാകരൻ പറഞ്ഞത്.
 

See also  പന്തിരാങ്കാവ് ക്ഷേത്രത്തിലെ സ്വർണമാല മോഷണം; മേൽശാന്തി പിടിയിൽ

Related Articles

Back to top button