Kerala

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്നാരംഭിക്കും; 13 ലക്ഷത്തിലധികം വിദ്യാർഥികൾ പരീക്ഷയെഴുതും

സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം. 13 ലക്ഷത്തിലധികം വിദ്യാർഥികളാണ് പരീക്ഷയെഴുതുന്നത്. ഇന്ന് എസ് എസ് എൽ സി, പ്ലസ് വൺ പരീക്ഷകൾ നടക്കും. പ്ലസ് ടു പരീക്ഷ മറ്റന്നാൾ ആരംഭിക്കും

3031 പരീക്ഷാ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. എസ്എസ്എൽസി പരീക്ഷ രാവിലെ 9.30 മുതലും ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷ ഉച്ചയ്ക്ക് ശേഷവും നടക്കും. രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷ മറ്റന്നാൾ ആരംഭിക്കും

എസ്എസ്എൽസി പരീക്ഷ മാർച്ച് 30നും ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് 30നും അവസാനിക്കും. അതേസമയം യുദ്ധ സാഹചര്യത്തിൽ ഗൾഫ് മേഖലയിലെ എസ്എസ്എൽസി പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്‌
 

See also  കേരള ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഇന്ന് ചുമതലയേല്‍ക്കും; ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും

Related Articles

Back to top button