Kerala

സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന്; സ്ഥാനാർഥി നിർണയം പ്രധാന അജണ്ട, ജി സുധാകരന്റെ നിലപാടും ചർച്ചയാകും

സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. സ്ഥാനാർഥി നിർണയ ചർച്ചകളും തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമാണ് പ്രധാന അജണ്ട. സെക്രട്ടേറിയറ്റ് തീരുമാനിച്ച സ്ഥാനാർഥി പട്ടിക സംസ്ഥാന സമിതിയിൽ അവതരിപ്പിച്ച് അംഗീകാരം നേടും. കെ കെ ശൈലജയുടെയും പികെ ശ്യാമളയുടെയും സ്ഥാനാർഥിത്വത്തിൽ വിയോജിപ്പുകൾ സംസ്ഥാന സമിതിയിൽ ഉയർന്നേക്കും

ജി സുധാകരന്റെ നിലപാടുകളും യോഗത്തിൽ ചർച്ചയാകും. പാർട്ടി നേതൃത്വത്തിനെതിരെ വിമർശനമുന്നയിച്ച് സിപിഎം വിടാൻ ജി സുധാകരൻ തീരുമാനിച്ച സാഹചര്യത്തിലാണ് സംസ്ഥാന സമിതി യോഗം ചേരുന്നത്. പാർട്ടി ജനറൽ സെക്രട്ടറി എം എ ബേബി യോഗത്തിൽ പങ്കെടുക്കും. 

അതേസമയം പാലക്കാട് ഇന്ന് സിപിഎം വിമതരുടെ കൺവെൻഷൻ നടക്കും. പികെ ശശിയും കൺവെൻഷനിൽ പങ്കെടുക്കുമെന്നാണ് അറിയുന്നത്. കൺവെൻഷൻ പികെ ശശി ഉദ്ഘാടനം ചെയ്യുമെന്ന് എം സതീഷ് അറിയിച്ചു. രാവിലെ 10 മണിക്കാണ് പരിപാടി
 

See also  മലപ്പുറത്ത് യുവതിയെയും രണ്ട് മക്കളെയും കാണാതായി

Related Articles

Back to top button