Kerala

പാലക്കാട്ടെ സിപിഎം വിമത കൺവെൻഷനിൽ പങ്കെടുത്ത് പികെ ശശി; മുദ്രവാക്യം വിളികളോടെ സ്വീകരണം

പാലക്കാട് നടക്കുന്ന സിപിഎം വിമത കൺവെൻഷനിൽ പങ്കെടുത്ത് പി കെ ശശി. വിമത പ്രവർത്തകർ മുദ്രവാക്യം വിളികളോടെയാണ് ശശിയെ സ്വീകരിച്ചത്. മണ്ണാർക്കാട്, ചിറ്റൂർ, വടക്കഞ്ചേരി മേഖലകളിൽ നിന്നാണ് കൂടുതൽ പേർ കൺവെൻഷന് എത്തിയത്. പാർട്ടിയുമായി ഇടഞ്ഞ ശശിക്ക് കിട്ടുന്ന സ്വീകാര്യത സിപിഎമ്മിന് തലവേദനയുണ്ടാക്കുന്നുണ്ട്

വിമത പാർട്ടിയുടെ സ്ഥാനാർഥിയായി യുഡിഎഫ് പിന്തുണയോടെ പികെ ശശി ഒറ്റപ്പാലത്ത് മത്സരിക്കുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം യുഡിഎഫ് നേതാക്കളുമായി പികെ ശശി കൂടിക്കാഴ്ച നടത്തിയിരുന്നു. കോൺഗ്രസ്, മുസ്ലിം ലീഗ് നേതാക്കളെയും ശശി കണ്ടിരു്‌നനു.

അതേസമയം പികെ ശശി യുഡിഎഫിൽ എത്തിയാലും ഒറ്റപ്പാലത്ത് സ്ഥാനാർഥിയാക്കരുതെന്ന് കോൺഗ്രസിലെ ഒരു വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. ലൈംഗിക പരാതികളെ തുടർന്ന് സിപിഎം 2021ൽ പികെ ശശിയെ സ്ഥാനാർഥിയാക്കാതെ മാറ്റി നിർത്തിയിരുന്നു. അന്ന് ശശിക്കെതിരെ പ്രതിഷേധിച്ചവർ തന്നെ ശശിക്ക് വേണ്ടി വോട്ട് ചോദിക്കേണ്ട ഗതികേട് വരുത്തരുതെന്നാണ് ഇവർ നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
 

See also  തൃശ്ശൂർ ഡിഐജി ഓഫീസിന് സമീപത്തെ ക്ഷേത്രത്തിൽ കവർച്ച; ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു

Related Articles

Back to top button