Kerala

കാന്തപുരത്തിന്റെ മർകസ് യുനാനി മെഡിക്കൽ കോളേജിന് എയ്ഡഡ് പദവി; തീരുമാനം മന്ത്രിസഭാ യോഗത്തിൽ

നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള സുന്നി വിഭാഗത്തെ ഒപ്പം നിർത്താനുള്ള നീക്കവുമായി സംസ്ഥാന സർക്കാർ. കോഴിക്കോട് മർക്കസ് നോളജ് സിറ്റിയിലുള്ള യുനാനി മെഡിക്കൽ കോളേജിന് എയ്ഡ് പദവി നൽകാൻ തീരുമാനിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം

സംസ്ഥാനത്തെ ഏക യുനാനി മെഡിക്കൽ കോളേജാണ് ഇത്. സെൽഫിനാൻസിംഗ് കോളേജിന് എയ്ഡഡ് പദവി നൽകുന്നതോടെ അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളമടക്കമുള്ള വലിയ സാമ്പത്തിക ബാധ്യത സർക്കാർ ഖജനാവിൽ നിന്ന് വഹിക്കേണ്ടി വരും. തെരഞ്ഞെടുപ്പ് ്അടുത്ത സാഹചര്യത്തിലെടുത്ത നീക്കത്തിന് പിന്നിൽ രാഷ്ട്രീയ താത്പര്യങ്ങളാണെന്ന് ആരോപണം ഉയർന്നു കഴിഞ്ഞു

അതേസമയം 436 ഹെൽത്ത് ഇൻസ്‌പെക്ടർ തസ്തികകൾ കൂടി സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പി എസ് സിയിൽ 35 തസ്തികകൾ സൃഷ്ടിക്കും. സ്‌പോർട്‌സ് ക്വാട്ട നിയമന നടപടിക്രമങ്ങൾ പരിഷ്‌കരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
 

See also  തദ്ദേശ തെരഞ്ഞെടുപ്പിൽ പരാമവധി സീറ്റുകളിൽ മത്സരിക്കും; പ്രാദേശിക കൂട്ടുകെട്ടുകളുണ്ടാക്കുമെന്ന് അൻവർ

Related Articles

Back to top button