Kerala
എഎ റഹീമിന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ താത്കാലിക ചുമതല

സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ താത്കാലിക ചുമതല എഎ റഹീമിന്. ജില്ലാ സെക്രട്ടറി വി ജോയി വർക്കലയിൽ വീണ്ടും മത്സരിക്കുന്ന സാഹചര്യത്തിലാണ് റഹീമിന് ചുമതല നൽകിയത്. റഹീമിന് ചുമതല നൽകാനുള്ള സെക്രട്ടേറിയറ്റ് നിർദേശം ജില്ലാ കമ്മിറ്റിയും അംഗീകരിച്ചു
നേരത്തെ, വി ജോയിയുടെ വർക്കലയിലെ സ്ഥാനാർഥിത്വത്തിൽ അനിശ്ചിതത്വം നിലനിന്നിരുന്നു. ജില്ലാ സെക്രട്ടറിയായതിനാൽ ജോയി മത്സരിക്കേണ്ട എന്നായിരുന്നു തുടക്കത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം. എന്നാൽ ജോയി മത്സരിച്ചില്ലെങ്കിൽ വർക്കല സീറ്റ് നിലനിർത്താൻ ആകില്ലെന്ന് ജില്ലാ നേതൃത്വം നിലപാട് എടുക്കുകയായിരുന്നു.
സെക്രട്ടറിമാർ മത്സരിക്കേണ്ടെന്ന തീരുമാനം ജോയിക്ക് മാത്രമായി തിരുത്തി എഴുതിയെന്ന് നേരത്തെ ജില്ലാ കമ്മിറ്റിയിൽ വിമർശനം ഉയർന്നിരുന്നു. തുടർന്നാണ് സംസ്ഥാന നേതൃത്വം ഇടപെട്ടത്.



