Kerala

ആർ ശ്രീലേഖ വട്ടിയൂർക്കാവിൽ ബിജെപി സ്ഥാനാർഥി; പ്രചാരണം നാളെ മുതൽ ആരംഭിക്കും

നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ ആർ ശ്രീലേഖ ബിജെപി സ്ഥാനാർഥിയാകും. മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് നാളെ മുതൽ തുടക്കമാകും. ബിജെപി ഏറെ പ്രതീക്ഷ വെക്കുന്ന മണ്ഡലങ്ങളിലൊന്നാണ് വട്ടിയൂർക്കാവ്.

ശാസ്തമംഗലം കൗൺസിലർ കൂടിയായ ശ്രീലേഖ നാളെ രാവിലെ 10.30ന് നർമദ കോംപ്ലക്‌സിന് സമീപം ചുവരെഴുതി കൊണ്ട് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കം കുറിക്കും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും ബിജെപി ഒന്നാം സ്ഥാനത്ത് എത്തിയ മണ്ഡലമാണ് വട്ടിയൂർക്കാവ്

യുഡിഎഫ് സ്ഥാനാർഥിയായി കെ മുരളീധരൻ വട്ടിയൂർക്കാവിൽ മത്സരിക്കുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. സിറ്റിംഗ് എംഎൽഎ ആയ വികെ പ്രശാന്ത് തന്നെയാകും എൽഡിഎഫിനായി വീണ്ടുമിറങ്ങുക. ശ്രീലേഖ കൂടി വരുന്നതോടെ സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന മണ്ഡലമായി വട്ടിയൂർക്കാവ് മറും.
 

See also  എട്ട് തവണ മത്സരിച്ചു, ഇനി മതി; എ കെ ശശീന്ദ്രനെതിരെ പ്രമേയം പാസാക്കി എൻസിപി മണ്ഡലം കമ്മിറ്റികൾ

Related Articles

Back to top button