Kerala

ഇറാന്‍ പടക്കപ്പല്‍ ഐ ആര്‍ ഐ എസ് ലാവൻ കൊച്ചിയിൽ

ഇറാന്‍ പടക്കപ്പല്‍ കൊച്ചിയിലെത്തി. ഇറാന്‍റെ അഭ്യർത്ഥനയെ തുടർന്ന് കപ്പലിന് നങ്കൂരമിടാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു. ഐ ആര്‍ ഐ എസ് ലാവൻ എന്ന യുദ്ധക്കപ്പലിനാണ് ഇന്ത്യൻ തീരത്ത് നങ്കൂരമിടാൻ അനുവാദം നൽകിയത്. ഫെബ്രുവരി 28 നായിരുന്നു സഹായം അഭ്യർത്ഥിച്ച് ഇറാൻ സന്ദേശം അയച്ചത്.

കപ്പലിന് സാങ്കേതിക തകരാറുകൾ നേരിട്ടതിനാൽ കൊച്ചിയിൽ അടിയന്തരമായി നങ്കൂരമിടാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 28-നാണ് സന്ദേശമയച്ചത്. തൊട്ടടുത്ത ദിവസം കപ്പൽ അടുപ്പിക്കുന്നതിനുള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ നല്‍കുകയായിരുന്നു. തുടർന്ന് മാർച്ച് 4-ന് ഐ.ആർ.ഐ.എസ് ലാവൻ കൊച്ചിയിൽ നങ്കൂരമിട്ടു

ഈ പശ്ചാത്തലത്തിൽ, കപ്പലിലെ 183 ജീവനക്കാരെ കൊച്ചിയിലെ നാവികസേനാ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.അതേസമയം ഇറാന്‍റെ മറ്റൊരു യുദ്ധ കപ്പലായ ഐ ആര്‍ ഐ എസ് ദേനയെ അമേരിക്ക ആക്രമിക്കുകയും കടലില്‍ മുക്കുകയും ചെയ്തിരുന്നു. ആക്രമണത്തില്‍ 87 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

See also  കോതമംഗലം സ്വദേശിനിയുടെ പീഡന പരാതി; നിവിൻ പോളിയെ പ്രതി പട്ടികയിൽ നിന്നൊഴിവാക്കി

Related Articles

Back to top button