Local

കോളനി നിവാസികൾക്ക് ആശ്വാസമേകി അരീക്കോട് ജന മൈത്രി പോലീസ്

ഉർങ്ങാട്ടിരി : കോളനി നിവാസികൾക്ക് ആശ്വാസമേകി അരീക്കോട് ജന മൈത്രി പോലീസ്. അരീക്കോട് പോലീസ് സ്റ്റേഷൻ പരിധിയിലെ ഓടക്കയം ഈന്തുംപാലി കോളനി, കൊടുംപുഴ കോളനി, പണിയ കോളനി എന്നിവ സന്ദർശിക്കുകയും, എഴുപതോളം വീടുകളിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്യുകയും അവരോടെപ്പം സഹവസിക്കുകയും ചെയ്തു. കോളനികളിലെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞ ജനമൈത്രി സംഘം പരിഹാര നടപടികൾ ഉണ്ടാകുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. ജനമൈത്രി ബീറ്റ് ഓഫീസറായ സൈഫുദ്ദീൻ, ഫസീല ജന ജാഗ്രത സമിതി അംഗമായ മുജീബ് മാസ്റ്റർ വാർഡ് മെമ്പർ ജിനേഷ്, എസ് ടി പ്രമോട്ടർ അശ്വതി, എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.

See also  കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മറ്റിയുടെ 10 ലക്ഷം രൂപ ധനസ്സഹായം കൈമാറി

Related Articles

Back to top button