Kerala

പീരുമേട് യുവാവ് മർദനമേറ്റ് കൊല്ലപ്പെട്ട സംഭവം; അമ്മയും സഹോദരനും കസ്റ്റഡിയിൽ

ഇടുക്കി പീരുമേടി യുവാവ് മർദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ അമ്മയും സഹോദരനും കസ്റ്റഡിയിൽ. പ്ലാക്കത്തടം പുത്തൻവീട്ടിൽ അഖിൽ ബാബുവാണ്(31) കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി വീടിന് സമീപത്താണ് അഖിലിന്റെ മൃതദേഹം കണ്ടത്

അഖിലിന്റെ അമ്മയെയും സഹോദരനെയും ഇന്നലെ രാവിലെ തന്നെ ചോദ്യം ചെയ്തിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ അഖിലിന്റെ തലയ്ക്ക് ആഴത്തിൽ മുറിവേറ്റതായി കണ്ടെത്തിയിരുന്നു

അഖിലും സഹോദരൻ അജിത്തും മദ്യപിച്ച ശേഷം വഴക്ക് പതിവായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. ചൊവ്വാഴ്ചയും ഇരുവരും തമ്മിൽ കലഹമുണ്ടായി. അക്രമാസക്തനായ അഖിലിനെ കവുങ്ങിൽ കെട്ടിയിട്ടാണ് മർദിച്ച് കൊലപ്പെടുത്തിയത്.

The post പീരുമേട് യുവാവ് മർദനമേറ്റ് കൊല്ലപ്പെട്ട സംഭവം; അമ്മയും സഹോദരനും കസ്റ്റഡിയിൽ appeared first on Metro Journal Online.

See also  അവഗണിക്കപ്പെടുന്നുവെന്ന തോന്നൽ ജി സുധാകരനുണ്ട്; ബന്ധപ്പെട്ടവർ പരിശോധിക്കണമെന്ന് എകെ ബാലൻ

Related Articles

Back to top button