Kerala

പാർട്ടി പറഞ്ഞാൽ മത്സരിക്കും, ഇല്ലെങ്കിൽ വേണ്ട; സ്വതന്ത്ര സ്ഥാനാർഥിയാകാനില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട് മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കാനില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കോൺഗ്രസുകാർ അങ്ങനെ ചോദിക്കുന്നത് കേൾക്കുമ്പോൾ സന്തോഷമുണ്ട്. പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്താൻ പറ്റില്ല. കാരണം ഞാൻ പാർട്ടി അംഗത്വത്തിൽ നിന്നും പുറത്താക്കപ്പെട്ടയാളാണ്. എന്നോട് മത്സരിക്കാൻ പറഞ്ഞത് പാർട്ടിയാണ്. പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും രാഹുൽ പറഞ്ഞു

പാർട്ടി വേണ്ടെന്ന് പറഞ്ഞാൽ ഇല്ലെന്നും രാഹുൽ പറഞ്ഞു. ജയിൽ മോചിതനായ ശേഷം ഇതാദ്യമായാണ് രാഹുൽ പാലക്കാട് എത്തുന്നത്. രാഹുലിന്റെ നേതൃത്വത്തിൽ നിർമിച്ച വീടുകളുടെ താക്കോൽ ദാനം നിർവഹിക്കുന്നതിനായാണ് ഇന്ന് മണ്ഡലത്തിലെത്തിയത്. 

അതേസമയം ആദ്യ ബലാത്സംഗ കേസിൽ രാഹുലിന് മുൻകൂർ ജാമ്യം അനുവദിച്ച ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയടക്കം പത്തോളം പേരെ പീഡനത്തിന് ഇരയാക്കിയെന്ന പരാതി രാഹുലിനെതിരെ ഉണ്ടെന്നും ഹർജിയിൽ അതിജീവിത ആരോപിക്കുന്നു
 

See also  കല്ലമ്പലം മുതല്‍ കറുകച്ചാല്‍ വരെ, ഒറ്റ ദിവസത്തില്‍ 13 കേസിലെ പ്രതി; മുലയൂട്ടിയ മാതാവിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് സ്ഥിരം കുറ്റവാളി

Related Articles

Back to top button