Kerala

ചരിത്രകാരനും ചിന്തകനുമായ ഡോ. കെ എൻ പണിക്കർ അന്തരിച്ചു

പ്രമുഖ ചരിത്രകാരനും എഴുത്തുകാരനും ചിന്തകനുമായ ഡോ. കെ എൻ പണിക്കർ അന്തരിച്ചു. 90 വയസായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് തിരുവന്തപുരം എസ് യു ടി ആശുപത്രിയിലായിരുന്നു അന്ത്യം. 

രാജ്യത്തെ പ്രഗത്ഭ ചരിത്രകാരൻമാരിലൊരാളാണ് കെഎൻ പണിക്കർ. അധിനിവേശ കാലഘട്ടത്തിലെ സാംസ്‌കാരിക ഭൗതിക ചരിത്രമാണ് പ്രധാനമായും അദ്ദേഹത്തിന്റെ ഗവേഷണ മേഖല. ചരിത്രത്തെ വളച്ചൊടിക്കുന്നതിനെതിരെയും ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെയും ശക്തമായി ശബ്ദമുയർത്തിയിരുന്നു

മലബാർ കലാപത്തെ കുറിച്ചുള്ള മലബാർ കലാപം: പ്രഭുത്വത്തിനും രാജവാഴ്ചക്കുമെതിരെ എന്ന പുസ്തകം ഏറെ ശ്രദ്ധേയമാണ്. പല വിദേശ സർവകലാശാലകളിലും വിസിറ്റിംഗ് പ്രൊഫസറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല വൈസ് ചാൻസലറായിരുന്നു. നിലവിൽ കേരള ഹയർ എഡ്യൂക്കേഷൻ കൗൺസിലിന്റെ ചെയർമാനായി പ്രവർത്തിച്ചു വരികയായിരുന്നു.
 

See also  മുഖത്തടിച്ചു, നീ കൊള്ളാലോ എന്ന് പറഞ്ഞ് റൂമിലേക്ക് കൊണ്ടുപോയി; നേരിട്ടത് ക്രൂര പീഡനമെന്ന് സ്പാ കേസിലെ അതിജീവിത

Related Articles

Back to top button