Kerala

നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ മത്സരിക്കും; സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് കെ സുധാകരൻ

നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരൻ എംപി. കണ്ണൂരിൽ ഞാൻ മത്സരിക്കുമെന്ന് സുധാകരൻ പറഞ്ഞു മാധ്യമങ്ങളുടെ ചോദ്യങ്ങളോടാണ് എംപിയുടെ പ്രതികരണം,

നേരത്തെ കണ്ണൂരിൽ താൻ മത്സരിക്കണമോയെന്ന് പാർട്ടി തീരുമാനിക്കുമെന്നായിരുന്നു നേരത്തെ സുധാകരൻ പറഞ്ഞിരുന്നത്. ഇതുവരെ അക്കാര്യം പാർട്ടി ചോദിച്ചിട്ടില്ലെന്നും കെ സുധാകരൻ പറഞ്ഞിരുന്നു. ചോദ്യം ഉണ്ടായാൽ അപ്പോൾ നിലപാട് പറയുമെന്നും ചോദിക്കാതെ താൽപര്യം അറിയിക്കില്ലെന്നും കെ സുധാകരൻ പറഞ്ഞിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കണോയെന്ന കാര്യത്തിൽ കോൺഗ്രസിൽ അന്തിമ ധാരണയായിട്ടില്ല. കെ സുധാകരനടക്കം ഇളവ് നൽകുന്നതും നേതൃത്വത്തിന്റെ പരിഗണനയിലാണ്. കണ്ണൂരിൽ മത്സരിക്കണമെന്ന താത്പര്യം സുധാകരൻ നേരത്തെയും പ്രകടിപ്പിച്ചിരുന്നു
 

See also  സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Related Articles

Back to top button