Kerala

സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു; പവന് ഇന്നും ആയിരത്തിലേറെ രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വൻ ഇടിവ്. കഴിഞ്ഞാഴ്ച തുടർച്ചയായ അഞ്ച് ദിവസം വിലയിടിഞ്ഞതിന് പിന്നാലെ ശനിയാഴ്ച പവന്റെ വില ഉയർന്നിരുന്നു. എന്നാൽ തിങ്കളാഴ്ച വിപണികൾ ആരംഭിച്ചതിന് പിന്നാലെ പവന്റെ വിലയിൽ വീണ്ടും ഇടിവ് അനുഭവപ്പെടുകയായിരുന്നു. പവന് ഇന്ന് ഒറ്റയടിക്ക് 1440 രൂപയാണ് കുറഞ്ഞത്

ഇതോടെ ഒരു പവന്റെ വില 1,18,560 രൂപയായി. ശനിയാഴ്ച 1,20,000 രൂപയിലായിരുന്നു പവന്റെ വ്യാപാരം നടന്നിരുന്നത്. ഗ്രാമിന് ഇന്ന് 180 രൂപ കുറഞ്ഞ് 14,820 രൂപയിലെത്തി. ഈ മാസത്തിൽ സ്വർണവിലയിൽ വലിയ ചാഞ്ചാട്ടമാണ് അനുഭവപ്പെടുന്നത്

മാർച്ച് 1ന് 1,26,920 രൂപയായിരുന്നു പവന്റെ വില. മാർച്ച് 6 ആയപ്പോഴേക്കും പവന്റെ വില 1,18,160 രൂപയായി കുറഞ്ഞു. മാർച്ച് ഏഴിന് പവന്റെ വില വീണ്ടുമുയർന്ന് 1.20 ലക്ഷത്തിലെത്തി. മാർച്ച് 9ന് വീണ്ടും വില ഇടിയുകയായിരുന്നു.
 

See also  തിരിച്ചടിയുണ്ടായാൽ സുപ്രീം കോടതി വരെ പോകുമെന്ന് നടിയുടെ അഭിഭാഷക; ദിലീപ് അടക്കം എല്ലാ പ്രതികളും ഇന്ന് ഹാജരാകും

Related Articles

Back to top button