Kerala

എലത്തൂർ സീറ്റിനെ ചൊല്ലി എൻസിപിയിൽ കലഹം മുറുകുന്നു; ശശീന്ദ്രനെ മത്സരിപ്പിക്കരുതെന്ന പ്രമേയവുമായി ബ്ലോക്ക് കമ്മിറ്റി

കോഴിക്കോട് എലത്തൂർ സീറ്റിനെ ചൊല്ലി എൻസിപിയിലെ കലഹം തുടരുന്നു. എ കെ ശശീന്ദ്രൻ മത്സരിക്കരുതെന്നാവശ്യപ്പെട്ട് എലത്തൂർ ബ്ലോക്ക് കമ്മിറ്റി പ്രമേയം പാസാക്കി. ശശീന്ദ്രൻ സീറ്റിൽ കടിച്ചു തൂങ്ങരുതെന്ന് ബ്ലോക്ക് സെക്രട്ടറി അരവിന്ദൻ കാക്കൂർ പറഞ്ഞു. ശീന്ദ്രനെ അനുകൂലിച്ച് ചേർന്നത് വിമതയോഗമെന്ന് ജില്ലാ സെക്രട്ടറി യാസിർ കക്കോടിയും പ്രതികരിച്ചു.

എ കെ ശശീന്ദ്രൻ ഇനിയും മാറി നിന്നില്ലെങ്കിൽ അത് പാർട്ടിയിലെ യുവജനങ്ങൾക്ക് വലിയ മനോവിഷമമുണ്ടാകുമെന്ന് അരവിന്ദൻ കാക്കൂർ പറഞ്ഞു. ശശീന്ദ്രനെ അനുകൂലിച്ച് ചേർന്ന യോഗത്തിലേക്ക് പ്രധാന ഭാരവാഹികളെപ്പോലും ക്ഷണിച്ചിരുന്നില്ലെന്ന് യാസിർ കക്കോടിയും പറഞ്ഞു. 

എ കെ ശശീന്ദ്രന്റെ സ്ഥാനാർഥിത്വത്തിനെതിരെ എൻസിപിയിൽ എതിർപ്പ് ശക്തമാണ്. നേതൃയോഗത്തിലും ശശീന്ദ്രൻ മത്സരിക്കുന്നതിനെതിരെ അതൃപ്തി അറിയിച്ച് നേതാക്കൾ രം?ഗത്തെത്തിയിരുന്നു. എലത്തൂരിൽ മന്ത്രി എകെ ശശീന്ദ്രൻ മത്സരിക്കുന്നതിനെതിരെ എൻസിപി യുവജന വിഭാഗവും രംഗത്തെത്തിയിരുന്നു.

See also  കൊച്ചിയില്‍ പെണ്‍വാണിഭ സംഘത്തിന്റെ തലപ്പത്ത് പൊലീസ് ഉദ്യോഗസ്ഥര്‍; അറസ്റ്റിലായ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്

Related Articles

Back to top button