Kerala

ഗണേഷ് കുമാറിനെതിരായ ആരോപണം; ഭാര്യ നേരിട്ട് പരാതി നൽകിയാൽ കേസെടുക്കാമെന്ന് പോലീസ്

വാളകത്തെ ഗണേഷ് കുമാറിന്റെ വീട്ടിൽ നടന്ന സംഭവങ്ങളിൽ വിശദമായ റിപ്പോർട്ട് നൽകി ഇന്റലിജൻസ്. മുഖ്യമന്ത്രിയെയും ഡിജിപിയെയും വിവരങ്ങൾ ധരിപ്പിച്ചെന്ന് ഇന്റലിജൻസ് വ്യക്തമാക്കി. കയ്യേറ്റത്തിൽ ഗണേഷ് കുമാറിന്റെ ഭാര്യ പരാതി നൽകിയാൽ കേസെടുക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. 

ചിത്രങ്ങളടക്കം പുറത്തുവരാനുള്ള സാഹചര്യം തള്ളിക്കളയാനാകില്ലെന്നും സ്‌പെഷ്യൽ ബ്രാഞ്ച് അറിയിച്ചു. ഗണേഷിന്റെ ഭാര്യ ബിന്ദു മേനോൻ നേരിട്ട് പരാതി നൽകിയാൽ മാത്രം കേസെടുക്കാമെന്നാണ് പോലീസിന്റെ നിലപാട്.

കേട്ടുകേൾവി പരാതിയിൽ കേസെടുത്താൽ നിലനിൽക്കില്ല. കയ്യേറ്റം നടന്നതിനെ കുറിച്ചോ ഗാർഹിക പീഡനത്തിലോ ബിന്ദു മേനോൻ നേരിട്ട് പരാതി നൽകിയാൽ കേസെടുക്കും. ഗുരുതര ആരോപണങ്ങളാണ് ഇന്നലെ ബിന്ദു മേനോൻ മന്ത്രിക്കെതിരെ ഉയർത്തിയത്. മന്ത്രിയെ വാളകത്തെ വീട്ടിൽ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടെന്നും മന്ത്രിയുടെ സ്റ്റാഫുകൾ തന്നെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നുമാണ് ബിന്ദു മേനോൻ പറഞ്ഞത്.
 

See also  കാസർകോട് വീട്ടുമുറ്റത്ത് പുലി; പേടിച്ച് നിലവിളിച്ച് രണ്ട് വയസുകാരൻ, രക്ഷപ്പെട്ടത് തലനാരിഴക്ക്

Related Articles

Back to top button