Kerala

നല്ല ഭരണ നിർവഹണത്തിന്റെ ഭാഗം, നിയമവിരുദ്ധതയില്ലെന്ന് ഹൈക്കോടതി

സർക്കാർ ജീവനക്കാരുടെ ഫോണിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഡി എ സന്ദേശം അയച്ചതിൽ നിയമവിരുദ്ധതയില്ലെന്ന് ഹൈക്കോടതി. ക്ഷേമ രാഷ്ട്രീയത്തിൽ നല്ല ഭരണനിർവഹണത്തിന്റെ ഭാഗമാണ് ഇതെല്ലാം. ഭരണ നിർവഹണത്തിന്റെ ഭാഗമായി സന്ദേശങ്ങൾ അയക്കാം. ഡി എ സ്വകാര്യതയുടെ ലംഘനമല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഇതുസംബന്ധിച്ചുള്ള ഹർജി ഹൈക്കോടതി തള്ളി. 

സിഎംഡിആർഎഫിലേക്ക് സംഭാവന നൽകിയവർക്ക് നന്ദിസന്ദേശം അയയ്ക്കാനും ഹൈക്കോടതി അനുമതി നൽകി. ജീവനക്കാരുടെ അവകാശങ്ങൾക്ക് ഒപ്പമുണ്ടെന്ന് സർക്കാർ പറയുന്നതിൽ എന്താണ് തെറ്റ് എന്ന് ഹൈക്കോടതി നേരത്തെ ചോദിച്ചിരുന്നു. ഡിഎ സന്ദേശത്തിൽ എന്താണ് നിയമ വിരുദ്ധത. ക്ഷേമരാഷ്ട്രത്തിൽ ഭരണനിർവഹണം എളുപ്പമാക്കുന്നതിനാണ് സാങ്കേതിക വിദ്യയെന്നും ഹൈക്കോടതി പറഞ്ഞു

മുഖ്യമന്ത്രിയുടെ വ്യക്തിഗത അക്കൗണ്ടിൽ നിന്നല്ല, ഐടി മിഷന്റെ അക്കൗണ്ടിൽ നിന്നാണ് ഡിഎ സന്ദേശം അയച്ചത്. മൂന്നാംകക്ഷിയല്ല സന്ദേശം അയയ്ക്കുന്നത്. ഇത് നല്ല ഭരണ നിർവഹണത്തിന്റെ ഭാഗമല്ലേയെന്നുമായിരുന്നു ഹർജിക്കാരനോട് ഹൈക്കോടതി ചോദിച്ചത്.

See also  മക്കളോടൊപ്പം ഇനി നാട്ടിലുണ്ടാവുമെന്ന് പറഞ്ഞ് മടക്കം; വീടുപണിയും പകുതിയാക്കി: സ്വപ്നങ്ങൾ ബാക്കിയാക്കി രഞ്ജിത യാത്രയായി

Related Articles

Back to top button