Kerala

കെ സുരേന്ദ്രന് വീണ്ടും ചെക്ക് വെക്കാൻ കെ സുന്ദര; മഞ്ചേശ്വരത്ത് സ്ഥാനാർഥിയാകും

മഞ്ചേശ്വരത്ത് വീണ്ടും സ്ഥാനാർഥിയാവാൻ കെ സുന്ദര. കെ സുരേന്ദ്രനെതിരെ മത്സരിക്കുമെന്ന് കെ സുന്ദര പ്രതികരിച്ചു. നാട്ടുകാരുടെ അഭ്യർഥന മാനിച്ചാണ് തീരുമാനമെന്ന് കെ സുന്ദര പറഞ്ഞു. 2016ൽ മഞ്ചേശ്വരം തെരഞ്ഞെടുപ്പിൽ ബിജെപി നേതാവ് കെ സുരേന്ദ്രൻ കെ സുന്ദരയ്ക്ക് കോഴ നൽകി എന്ന് ആരോപണം ഉയർന്നിരുന്നു

2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ സ്വതന്ത്ര സ്ഥാനാർഥിയായിരുന്നു കെ സുന്ദര. അന്ന് 467 വോട്ടുകളാണ് സുന്ദരയ്ക്ക് ലഭിച്ചത്. ആ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായ കെ സുരേന്ദ്രൻ 89 വോട്ടുകളുടെ വ്യത്യാസത്തിനായിരുന്നു രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.

മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ സ്ഥാനാർഥിയായി വന്നതിന് പിന്നാലെ കാസർകോട് ബിജെപിയിൽ കലഹം തുടരുകയാണ്. മഞ്ചേശ്വരം മണ്ഡലത്തിന്റെ ഇൻ ചാർജ് ചുമതലയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ജില്ലാ പ്രസിഡന്റ് എംഎൽ അശ്വിനി ആവശ്യപ്പെട്ടു. സുരേന്ദ്രൻ മണ്ഡലത്തിൽ നടത്തുന്ന പരിപാടികൾ അറിയിക്കുന്നില്ലെന്നാണ് അശ്വിനിയുടെ പരാതി

See also  വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപിയുടെ പ്രകടന പത്രിക

Related Articles

Back to top button