Kerala

സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിനവും മാറ്റമില്ലാതെ സ്വർണവില; വെള്ളി വിലയിൽ കുറവ്

സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണവിലയിൽ മാറ്റമില്ല. സ്വർണം പവന് 53,360 രൂപയിൽ തുടരുകയാണ്. തിങ്കളാഴ്ചയാണ് സ്വർണവിലയിൽ ഒടുവിൽ മാറ്റമുണ്ടായത്. അന്ന് പവന് 200 രൂപ കുറഞ്ഞിരുന്നു

ഓഗസ്റ്റ് അവസാന ആഴ്ച മുതലാണ് സ്വർണവിലയിൽ ഇടിവ് അനുഭവപ്പെട്ട് തുടങ്ങിയത്. നാല് ദിവസം കൊണ്ട് 360 രൂപ കുറഞ്ഞിരുന്നു. ഇതിന് ശേഷം മാറ്റമില്ലാതെ തുടരുകയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 6670 രൂപയാണ്. 18 കാരറ്റ് സ്വർണം ഗ്രാമിന് 5530 രൂപയാണ്. വെള്ളിയുടെ വിലയിലും കുറവുണ്ട്. സാധാരണ വെള്ളി ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 89 രൂപയായി.

See also  കത്ത് പുറത്തുവന്നതിൽ ഒരു കാര്യവുമില്ല; വിവാദമാക്കുന്നത് രാഷ്ട്രീയ ശത്രുക്കൾ: തിരുവഞ്ചൂർ

Related Articles

Back to top button