Kerala

ഗണേഷ് കുമാർ മാപ്പ് പറഞ്ഞു; പരാതിയില്ലെന്ന് ഭാര്യ, വിവാദങ്ങൾ അവസാനിപ്പിക്കണം

ഗുരുതര ആരോപണങ്ങൾ നേരിട്ട മന്ത്രി കെ ബി ഗണേഷ് കുമാറിന് ആശ്വാസം. മന്ത്രിക്കെതിരെ പരാതിയില്ലെന്ന് ഭാര്യ ബിന്ദു മേനോൻ വ്യക്തമാക്കി. ഗണേഷ് കുമാർ മാപ്പ് പറഞ്ഞു, പ്രശ്നം തീർന്നുവെന്നും ബിന്ദു മേനോൻ പറഞ്ഞു. സർക്കാരിനെ അപകീർത്തിപ്പെടുത്താനില്ലെന്നും ബിന്ദു മേനോൻ പറഞ്ഞു. 

ബിന്ദു മേനോനെ ഇന്നലെ രാത്രിയാണ് ഗണേഷ് കുമാർ വിളിച്ചത്. താൻ ഭാര്യയോട് മാപ്പ് പറഞ്ഞെന്നും മന്ത്രി വ്യക്തമാക്കി. പ്രതിസന്ധി നീങ്ങിയതോടെ ഗണേഷ് കുമാർ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കും. വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് ബിന്ദു മേനോനും പ്രതികരിച്ചു

ഗണേഷ് ഇന്നലെ സഹോദരിയെ വിളിച്ചതായും തന്നെയും വിളിച്ചതായും ബിന്ദു മേനോൻ പറഞ്ഞു. നേരത്തെ ആരോപണങ്ങൾ പുറത്തുവന്നതോടെ ഗണേഷിനെതിരെ എൽഡിഎഫിലെ ഘടക കക്ഷികൾ അടക്കം രംഗത്തുവന്നിരുന്നു. മന്ത്രിയുടെ രാജി മുഖ്യമന്ത്രി ആവശ്യപ്പെട്ടേക്കുമെന്ന സൂചനകൾക്കിടെയാണ് പ്രശ്‌നം ഒത്തുതീർപ്പിലെത്തുന്നത്.

 

See also  മുഖ്യമന്ത്രിയെ വിമർശിച്ചാൽ സാദിഖലി തങ്ങളെ അതേ നാണയത്തിൽ തിരിച്ചും വിമർശിക്കും: കെ ടി ജലീൽ

Related Articles

Back to top button