Kerala

ചെന്നിത്തല നവോദയ സ്‌കൂളിലെ വിദ്യാർഥിയുടെ മരണം കൊലപാതകമെന്ന് പിതാവ്; പോലീസ് കേസെടുത്തു

ആലപ്പുഴ ചെന്നിത്തല നവോദയ സ്‌കൂളിലെ വിദ്യാർഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി കുട്ടിയുടെ പിതാവ്. മകൻ ഒരിക്കലും ജീവനൊടുക്കില്ലെന്നും കൊലപാതകമാണെന്നുമാണ് പിതാവ് ആരോപിക്കുന്നത്. സംഭവത്തിൽ മാന്നാർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

 പ്ലസ് വൺ വിദ്യാർത്ഥി അഭിഗീതിനെയാണ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ എട്ട് മാസത്തിനിടെ സ്‌കൂൾ ഹോസ്റ്റലിൽ നടക്കുന്ന രണ്ടാമത്തെ മരണമാണ് അഭിഗീതിന്റേത്. കഴിഞ്ഞ ദിവസം വിദ്യാർഥിയുടെ ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെത്തിയിരുന്നു. ‘ഞാൻ എന്റെ ജീവിതത്തെ വെറുക്കുന്നു അമ്മൂ’ എന്ന് ഇംഗ്ലീഷിൽ എഴുതിയിരിക്കുന്ന കുറിപ്പാണ് ലഭിച്ചത്. 

കുട്ടി ജീവനൊടുക്കാനുള്ള കാരണം ഇനിയും കണ്ടെത്താനായിട്ടില്ല. വ്യക്തിപരമായ കാരണങ്ങളായിരിക്കുമോ എന്നാണ് പോലീസ് സംശയിക്കുന്നത്. ചൊവ്വാഴ്ച രാവിലെ കുട്ടി സ്‌കൂളിൽ വന്നിരുന്നു. എന്നാൽ ഉച്ചയ്ക്ക് ശേഷം കാണാതായി. പിന്നാലെ നടത്തിയ തെരച്ചിലിലാണ് ശുചമുറിക്കടുത്ത് കുട്ടിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

See also  താമരശ്ശേരിയിൽ വിനോദയാത്രാ സംഘത്തിന് നേരെ ആക്രമണം, ഒരാളുടെ ഫോൺ കവർന്നു; നാല് പേർ പിടിയിൽ

Related Articles

Back to top button