Kerala

നേമത്ത് കോൺഗ്രസിന്റെ സർപ്രൈസ്; സ്ഥാനാർഥിയായി വൈഷ്ണ സുരേഷ് എത്തിയേക്കും

നിയമസഭാ തെരഞ്ഞെടുപ്പിൽ കടുത്ത മത്സരം പ്രതീക്ഷിക്കുന്ന നേമത്ത് വൈഷ്ണ സുരേഷിനെ പരിഗണിച്ച് കോൺഗ്രസ്. വൈഷ്ണ സുരേഷിന്റെ പേര് നേരത്തെ തന്നെ പരിഗണനപ്പട്ടികയിൽ ഉണ്ടായിരുന്നു. എൻഡിഎയും എൽഡിഎഫും തമ്മിലുള്ള അഭിമാനപോരാട്ടമാണ് നേമത്ത് നടക്കുക. 

എൻഡിഎ സ്ഥാനാർഥിയായി രാജീവ് ചന്ദ്രശേഖറും എൽഡിഎഫ് സ്ഥാനാർഥിയായി വി ശിവൻകുട്ടിയുമാണ് നേമത്ത് ഇറങ്ങുന്നത്. വൈഷ്ണ സുരേഷ് കൂടി മത്സര രംഗത്ത് വന്നാൽ സംസ്ഥാനത്തെ ശ്രദ്ധേയമായ മത്സരങ്ങളിലൊന്നായി നേമം മാറും. ഇന്ന് വൈകീട്ടോടുകൂടി 40 മണ്ഡലങ്ങളിലെയും കോൺഗ്രസിന്റെ അന്തിമ സ്ഥാനാർഥിപട്ടിക പുറത്തുവരും.

ആദ്യഘട്ടത്തിൽ 60 സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് കോൺഗ്രസ് നീക്കം. എം പിമാർ മത്സരിച്ചേക്കുമോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനം ഉണ്ടാകും. സ്ഥാനാർഥിത്വം ആരും സ്വയം പ്രഖ്യാപിക്കേണ്ടതില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
 

See also  കാപ്പാ കേസ് പ്രതികൾക്കടക്കം വിവരം ചോർത്തി നൽകി; എഎസ്‌ഐയെ സസ്‌പെൻഡ് ചെയ്തു

Related Articles

Back to top button