Kerala

കാസർകോട് സമാന്തര ഉദ്ഘാടനം; കോഴിക്കോട് മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ റോഡ് ഷോയും

കേരളത്തിലെ ദേശീയപാത വികസന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ് സംസ്ഥാന സർക്കാർ ബഹിഷ്‌കരിച്ചതിന് പിന്നാലെ കോഴിക്കോട് റോഡ് ഷോ നടത്തി പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ നിന്ന് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് സംസ്ഥാന സർക്കാർ ചടങ്ങ് ബഹിഷ്‌കരിച്ചത്. പിന്നാലെയാണ് മന്ത്രി റോഡ് ഷോ നടത്തിയത്

വെങ്ങളം-രാമനാട്ടുകര റീച്ചിലാണ് മന്ത്രിയുടെ നേതൃത്വത്തിൽ റോഡ് ഷോ നടന്നത്. നേരത്തെ കാസർകോട് നുള്ളിപ്പാടിയിൽ ദേശീയപാതയുടെ ഒന്നാം റീച്ച് സിഎച്ച് കുഞ്ഞമ്പു എംഎൽഎ സമാന്തര ഉദ്ഘാടനം നടത്തിയിരുന്നു. കൊച്ചിയിൽ പ്രധാനമന്ത്രി ലാൻഡ് ചെയ്യുന്നതിന് മുമ്പായിരുന്നു ഉദ്ഘാടനം

മുഖ്യമന്ത്രിയും ചടങ്ങിലേക്ക് ക്ഷണം ലഭിച്ച മന്ത്രിമാരായ എംബി രാജേഷും കൃഷ്ണൻകുട്ടിയും പരിപാടി ബഹിഷ്‌കരിച്ചിരുന്നു. പിന്നാലെയാണ് പ്രതിഷധ സൂചകമായി സമാന്തര ഉദ്ഘാടനവും റോഡ് ഷോയും നടന്നത്.
 

See also  തലപ്പാറയിൽ കാറുമായി കൂട്ടിയിടിച്ച് തോട്ടിലേക്ക് വീണ ബൈക്ക് യാത്രികന്റെ മൃതദേഹം കണ്ടെത്തി

Related Articles

Back to top button