Kerala

10,800 കോടി രൂപയുടെ പദ്ധതികളിലൂടെ നാടിന്റെ വികസനത്തിന് വേഗത വരുമെന്ന് പ്രധാനമന്ത്രി

സംസ്ഥാനത്ത് നടപ്പാക്കുന്ന ദേശീയപാത വികസനം അടക്കമുള്ള 10,800 കോടിയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദേശീയപാത 66ന്റെ ആദ്യ റീച്ചിന്റെ ഉദ്ഘാടനവും മോദി നിർവഹിച്ചു. 10,800 കോടിയുടെ പദ്ധതികളിലൂടെ ഈ നാടിന്റെ വികസനത്തിന് വേഗത വരുമെന്ന് നരേന്ദ്രമോദി പറഞ്ഞു

മെയ്ക്ക് ഇൻ ഇന്ത്യ വഴി പെട്രോളിയം മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. പോളിപ്രൊപെലിൻ യൂണിറ്റ് വഴി വലിയ മാറ്റങ്ങൾക്ക് വഴി വെക്കുമെന്നും മോദി പറഞ്ഞു. ടെക്‌സ്‌റ്റൈൽസ്, ഓട്ടോ മൊബൈൽസ് മേഖലയിൽ വലിയ മാറ്റങ്ങൾ വരും. ഉത്പാദന മേഖലയിൽ രാജ്യം അതിവേഗ പുരോഗതി കൈവരിച്ചെന്നും മോദി പറഞ്ഞു

കേരളത്തിലെ പുതിയ ആറുവരി ദേശീയപാതയിലൂടെ യാത്രാസമയം കുറയും. കാർഷിക, വിനോദ സഞ്ചാര, വ്യവസായ മേഖലയിൽ ഇത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കും. അടിസ്ഥാന സൗകര്യ വികസനം മെച്ചപ്പെട്ടാൽ കൂടുതൽ തൊഴിൽ അവസരങ്ങൾക്ക് കാരണമാകുമെന്നും മോദി പറഞ്ഞു
 

See also  അൻവറിനെ പോലെ ഒരാളെ യുഡിഎഫിന് വേണ്ടെന്ന് എം.എം. ഹസൻ; ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ടിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി

Related Articles

Back to top button