Kerala

ഇത് ഭരണകൂടത്തിന്റെ പരിപാടിയാണ്; കേന്ദ്രം ജനാധിപത്യ മര്യാദ പാലിക്കണമെന്ന് മുസ്ലിം ലീഗ്

ദേശീയപാത ഉദ്ഘാടന ചടങ്ങിൽ നിന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിനെതിരെ മുസ്ലിം ലീഗ്. ജനാധിപത്യ ഫെഡറൽ സംവിധാനത്തിൽ സംസ്ഥാനം ഭരിക്കുന്നവരോട് പരിഗണന കാണിക്കണമെന്ന് പി എം എ സലാം ആവശ്യപ്പെട്ടു. ദേശീയ പാത സംസ്ഥാനവും കേന്ദ്രവും രക്ഷകർതൃത്വം അവകാശപ്പെടുന്നുണ്ട് ഇതിന്റെ ഭാഗമാണോ എന്ന് പരിശോധിക്കണം. 

പ്രധാനമന്ത്രിയുടെ പരിപാടിയിൽ നിന്ന് മുഹമ്മദ് റിയാസിനെ ഒഴിവാക്കിയ കേന്ദ്രം ജനാധിപത്യ മര്യാദകൾ പാലിക്കണം. കേന്ദ്ര സർക്കാർ ആയാലും സംസ്ഥാന സർക്കാർ ആയാലും ഭരിക്കുന്ന പാർട്ടിയിലെ ജനപ്രതിനിധികളെ മാത്രം നോക്കിയാൽ പോര. നിയമസഭയിൽ പ്രാതിനിധ്യം ഇല്ലാത്ത പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റിനെ പ്രധാനമന്ത്രിയുടെ പരുപാടിയിൽ പങ്കെടുപ്പിക്കുന്നുണ്ട്. ജനാധിപത്യത്തോടുള്ള ബഹുമാനം നഷ്ടപെടുമ്പോഴാണ് ഇങ്ങനെ ഒക്കെ ചെയുന്നത്. 

ഭരണ കൂടത്തിന്റെ പരിപാടിയാണ്, രാഷ്ട്രീയ പാർട്ടിയുടെ പരിപാടി അല്ലെന്നും പി എം എ സലാം വിമർശിച്ചു. മുസ്ലീം ലീഗിന്റെ സ്ഥാനാർഥി പ്രഖ്യാപനം വൈകില്ലെന്നും സീറ്റ് ചർച്ച അന്തിമ ഘട്ടത്തിലാണെന്നും പിഎംഎ സലാം പറഞ്ഞു

See also  ഒരു ഉദ‍്യോഗസ്ഥനെയും ലോക്ഭവനിലേക്ക് വിളിച്ചുവരുത്തരുത്; ഗവർണർക്കെതിരേ മുഖ‍്യമന്ത്രി വിഡി സതീശൻ

Related Articles

Back to top button