World

ന്യൂ ഇയർ ആഘോഷത്തിനിടെ സ്വിറ്റ്‌സർലാൻഡിലെ റിസോർട്ടിൽ സ്‌ഫോടനം; നിരവധി പേർ കൊല്ലപ്പെട്ടു

പുതുവത്സരാഘോഷത്തിനിടെ സ്വിറ്റ്‌സർലാൻഡിലെ റിസോർട്ടിൽ സ്‌ഫോടനം. നിരവധി പേർ കൊല്ലപ്പെട്ടു. ക്രാൻസ് മൊണ്ടാനയിലെ സ്വിസ് സ്‌കൈ റിസോർട്ട് ബാറിലാണ് സ്‌ഫോടനമുണ്ടായത്. 

പ്രാദേശിക സമയം പുലർച്ചെ 1.30ഓടെയാണ് സ്‌ഫോടനം നടന്നത്. നിരവധി പേർക്ക് പരുക്കേറ്റതായി പോലീസ് വക്താവ് അറിയിച്ചു. പുതുവർഷം പിറന്നതിന്റെ ആഘോഷങ്ങൾ തുടരവെയായിരുന്നു സ്‌ഫോടനം. 

പൊട്ടിത്തെറിക്ക് പിന്നാലെ ബാറിൽ നിന്ന് തീഗോളങ്ങൾ ഉയരുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആഡംബര റിസോർട്ടുകൾ ഏറെയുള്ള മേഖലയാണ് ക്രാൻസ് മൊണ്ടാന. ആൽപ്‌സ് പർവതനിരയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണിത്‌
 

See also  ക്രെയിൻ പൊട്ടിവീണതിനെ തുടർന്ന് ട്രെയിൻ പാളം തെറ്റി തീപിടിച്ചു; അപകടത്തിൽ 22 മരണം

Related Articles

Back to top button