Kerala

സി സി മുകുന്ദനെ കോൺഗ്രസ് പിന്തുണച്ചേക്കില്ല; നാട്ടികയിൽ സ്വന്തം സ്ഥാനാർഥിയെ നിർത്തും

നാട്ടികയിൽ സ്ഥാനാർഥിത്വം ലഭിക്കാതിരുന്നതോടെ സിപിഐ വിട്ട് സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ച സി സി മുകുന്ദനെ കോൺഗ്രസും പിന്തുണച്ചേക്കില്ല. നാട്ടികയിൽ കോൺഗ്രസ് സ്വന്തം സ്ഥാനാർഥിയെ നിർത്തുമെന്നാണ് സൂചന. സുനിൽ ലാലൂർ നാട്ടികയിൽ കോൺഗ്രസ് സ്ഥാനാർഥിയായേക്കും. സി കെ വിനോദിനെയും ഇവിടെ പരിഗണിക്കുന്നുണ്ട്

മുകുന്ദൻ സ്വതന്ത്രനായി മത്സരിക്കട്ടെയെന്ന പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ അഭിപ്രായം കെപിസിസിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേത് ആയിരിക്കും. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സി സി മുകുന്ദനെ കഴിഞ്ഞ ദിവസം സിപിഐയിൽ നിന്ന് പുറത്താക്കിയിരുന്നു

നിയമസഭാ തെരഞ്ഞെടുപ്പിൽ മുകുന്ദന് പകരം മുൻ എം. എൽ. എ ഗീതാ ഗോപിയെ സ്ഥാനാർഥിയായി സിപിഐ പ്രഖ്യാപിച്ചതിനെത്തുടർന്നാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. തനിക്ക് സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് പാർട്ടി നേതൃത്വത്തിനെതിരെ അദ്ദേഹം രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഗീതാ ഗോപിയുടേത് ‘പെയ്മെന്റ് സീറ്റ്’ ആണെന്നും തനിക്ക് പണം പിരിച്ചു നൽകാൻ കഴിയാത്തതിനാലാണ് ഒഴിവാക്കപ്പെട്ടതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

See also  കളമശ്ശേരി പോളിടെക്‌നിക്ക് കഞ്ചാവ് കേസ്: മുഖ്യപ്രതി ഒഡീഷയിൽ പിടിയിൽ

Related Articles

Back to top button