ജി സുധാകരൻ യഥാർഥ കമ്മ്യൂണിസ്റ്റ്; നിയമസഭയിൽ വരേണ്ടതാണ്: ചെന്നിത്തല

അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ജി സുധാകരന് പിന്തുണയുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജി സുധാകരൻ യഥാർഥ കമ്മ്യൂണിസ്റ്റാണ്. വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും അദ്ദേഹം മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച വ്യക്തിയാണെന്നും ചെന്നിത്തല പറഞ്ഞു
രണ്ട് തവണ മന്ത്രിയായപ്പോഴും നാല് തവണ എംഎൽഎ ആയപ്പോഴും ആ മൂല്യങ്ങൾ അദ്ദേഹം ഉയർത്തിപിടിച്ചു. പൊതുമരാമത്ത് മന്ത്രിയായിരുന്ന സമയത്ത് 140 എംഎൽഎമാർക്കും ഒരുപോലെയാണ് ഫണ്ട് നൽകിയത്. ഇന്ന് അങ്ങനെ അല്ലല്ലോ. ജനാധിപത്യ മര്യാദ കാണിച്ച നേതാവാണ് സുധാകരൻ
അഴിമതിക്കെതിരെ ഏറ്റവുമധികം പോരാട്ടം നടത്തിയ ആളാണ് അദ്ദേഹമെന്നും ചെന്നിത്തല പറഞ്ഞു. അദ്ദേഹത്തോട് സിപിഎം വലിയ ദ്രോഹമാണ് കാണിച്ചത്. പാർട്ടി ശത്രുവിനോടെന്ന പോലെ സിപിഎം പെരുമാറി. ജി സുധാകരനെ പോലൊരു പൊതുപ്രവർത്തകൻ നിയമസഭയിലേക്ക് വരേണ്ടതാണെന്നും ചെന്നിത്തല പറഞ്ഞു



