Kerala

രാമേശ്വരം-മംഗളൂരു, തിരുനെൽവേലി-മംഗളൂരു; രണ്ട് പ്രതിവാര ട്രെയിനുകൾ സർവീസ് ആരംഭിച്ചു, സ്റ്റോപ്പുകളും സമയവും

വടക്കൻ കേരളത്തിലേക്കുള്ള രണ്ട് ട്രെയിനുകൾ അടക്കം അഞ്ച് ട്രെയിനുകൾ തിരുച്ചിറപ്പള്ളിയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്തു. രാമേശ്വരം-മംഗളൂരു സെൻട്രൽ എക്‌സ്പ്രസ്, തിരുനെൽവേലി-മംഗളൂരു ജംഗ്ഷൻ എക്പ്രസ് എന്നിവയടക്കം അഞ്ച് ട്രെയിനുകളാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്. 

മംഗളൂരു-രാമേശ്വരം പ്രതിവാര എക്‌സ്പ്രസ്(16622) ശനിയാഴ്ചകളിലും മംഗളൂരുവിൽ നിന്ന് രാമേശ്വരത്തേക്കുള്ള ട്രെയിൻ(16621) ഞായറാഴ്ചകളിലും സർവീസ് നടത്തും. ശനിയാഴ്ച രാത്രി ഏഴരക്ക് മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 10.50ന് രാമേശ്വരത്ത് എത്തും. ഞായറാഴ്ച വൈകിട്ട് 3.30ന് രാമേശ്വരത്ത് നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.55ന് മംഗളൂരുവിൽ എത്തും

രാമനാഥപുരം, പരമകുടി, മാനമധുര, മധുര, ദിണ്ടിഗൽ, ഓട്ടൻഛത്രം, പഴനി, ഉദുമൽപേട്ട, പൊള്ളാച്ചി, പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് സ്‌റ്റോപ്പുകൾ. നാല് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളും ട്രെയിനിലുണ്ട്

തിരുനെൽവേലി-മംഗളൂരു ജംഗ്ഷൻ പ്രതിവാര എക്‌സ്പ്രസ് തിരുനെൽവേലിയിൽ നിന്ന് ബുധനാഴ്ചകളിലും മംഗളൂരുവിൽ നിന്ന് വ്യാഴാഴ്ചകളിലും സർവീസ് നടത്തും. തിരുനെൽവേലിയിൽ നിന്ന് ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 3.45ന് പുറപ്പെടുന്ന ട്രെയിൻ(16708) പിറ്റേന്ന് രാവിലെ 6.55ന് മംഗളൂരുവിലെത്തും. മംഗളൂരുവിൽ നിന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് പുറപ്പെടുന്ന ട്രെയിൻ(16707) പിറ്റേന്ന് 7.45ന് തിരുനെൽവേലിയിലെത്തും

കോവിൽപെട്ടി, സാത്തൂർ, വിരുദുനഗർ, മധുര, ദിണ്ടിഗൽ, ഒട്ടൻഛത്രം, പഴനി, ഉദുമൽപേട്ട്, പൊള്ളാച്ചി, കൊല്ലങ്കോട്, പാലക്കാട് ടൗൺ, പാലക്കാട് ജംഗ്ഷൻ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, കാഞ്ഞങ്ങാട്, കാസർകോട് എന്നിവിടങ്ങളിൽ സ്‌റ്റോപ്പുണ്ടാകും. ആറ് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളും ട്രെയിനിലുണ്ട്‌
 

See also  മുഖ്യമന്ത്രിയുടെ മകളുടെ പേരിലടക്കം നാല് കേസ്; ഹർജിക്കാരന് 40,000 രൂപ പിഴയിട്ട് ഹൈക്കോടതി

Related Articles

Back to top button