ജി സുധാകരന് പിന്തുണ നൽകുന്നത് കൂടിയാലോചനകൾക്ക് ശേഷമെന്ന് കോൺഗ്രസ്; ഇനിയും വിസ്മയമുണ്ടാകുമെന്ന് സതീശൻ

ജി.സുധാകരന് പിന്തുണ നൽകുന്നതിൽ ധൃതിപിടിച്ച് തീരുമാനം വേണ്ടെന്ന് കോൺഗ്രസ്. രാഷ്ട്രീയ സംഭവവികാസങ്ങൾ നീരീക്ഷിച്ച് സാവകാശം തീരുമാനം എടുക്കും. ദേശിയ നേതൃത്വവുമായി കൂടിയാലോചിച്ച് തീരുമാനം എടുക്കാൻ ധാരണയായി. ജി സുധാകരന് പിന്തുണ നൽകുന്ന കാര്യത്തിൽ നേതാക്കളുമായി കൂടിയാലോചിച്ച ശേഷം മാത്രമേ തീരുമാനം എടുക്കുകയുള്ളുവെന്ന് പ്രതിപക്ഷ നേതാവ് സതീശൻ വ്യക്തമാക്കിയിരുന്നു.
അദ്ദേഹം ഉത്തമനായ കമ്മ്യൂണിസ്റ്റാണെന്ന് നേരത്തെ പറഞ്ഞതാണ്. ജി സുധാകരന്റെ സ്ഥാനാർഥിത്വത്തിന് പിന്തുണ നൽകുന്നത് പരിശോധിച്ച് തീരുമാനിക്കും. വിസ്മയം എന്ന് പറഞ്ഞപ്പോ പലരും ചിരിച്ചല്ലോ. ഇനിയും വിസ്മയങ്ങൾ ഉണ്ടാകുമെന്നും സതീശൻ കൂട്ടിച്ചേർത്തു.
കേരളത്തിലെ സിപിഎം ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലാണ്. ബംഗാളിനേക്കാൾ മോശം അവസ്ഥയിൽ ആകുമെന്നും സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഉത്തമരായ കമ്യൂണിസ്റ്റുകൾ ഉള്ള സ്ഥലമാണ് കേരളം. ഇവർ എല്ലാം പാർട്ടിയിൽ നിന്ന് അകലുകയാണ്. തീവ്ര വലതുപക്ഷത്തോട് വിട്ടുവീഴ്ച ചെയ്താണ് സിപിഎമ്മിൻറെ പ്രവർത്തനമെന്നും സതീശൻ പറഞ്ഞു



