Kerala

പാങ്ങോട് മിലിട്ടറി ക്യാമ്പിൽ നിന്ന് രണ്ട് കോടി വില വരുന്ന ആനക്കൊമ്പുകൾ മോഷണം പോയി

തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാമ്പിൽ നിന്ന് ആനക്കൊമ്പുകൾ മോഷണം പോയി. രണ്ട് കോടിയോളം വില വരുന്ന ആനക്കൊമ്പുകളാണ് മോഷണം പോയത്. സംഭവത്തിൽ പൂജപ്പുര പോലീസ് അന്വേഷണം ആരംഭിച്ചു. ബുധനാഴ്ചയാണ് ആനക്കൊമ്പുകൾ കാണാതായത്

കഴിഞ്ഞ ദിവസം ക്യാമ്പിൽ ഡിജെ പാർട്ടി നടന്നിരുന്നു. അന്ന് പുറത്തുനിന്നുമുള്ള 18 പേരും പങ്കെടുത്തിരുന്നു. പാർട്ടിക്ക് വേണ്ടിയെത്തിയ ജോലിക്കാരിൽ ആരെങ്കിലുമാകാം മോഷണം നടത്തിയതെന്നാണ് സംശയിക്കുന്നത്. ഇവരെ ചോദ്യം ചെയ്ത് കൂടുതൽ വിവരങ്ങൾ തേടാനാണ് പോലീസിന്റെ ശ്രമം

1929ൽ സർക്കാർ സൈന്യത്തിന് കൈമാറിയ ആനക്കൊമ്പാണ് കാണാതായത്. ആനക്കൊമ്പ് സൂക്ഷിച്ചിരുന്ന സ്ഥലത്ത് സിസിടിവി ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം.
 

See also  എസ്എസ്എൽസി പരീക്ഷാഫലം വൈകില്ല; പ്രഖ്യാപനം മറ്റന്നാള്‍ തന്നെ

Related Articles

Back to top button