Kerala

ജി സുധാകരനെ അനുകൂലിക്കുന്നവർ രഹസ്യയോഗം ചേർന്നു; സിപിഎം ഏരിയാ കമ്മിറ്റി അംഗവും പങ്കെടുത്തതായി സൂചന

സിപിഎം വിട്ട് അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങുന്ന ജി സുധാകരനെ അനുകൂലിക്കുന്നവർ രഹസ്യ യോഗം ചേർന്നു. ചാരുംമൂട് ഏരിയയിലെ സുധാകരൻ അനുകൂലികളാണ് യോഗം ചേർന്നത്. സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിന്റെ വീട്ടിൽ ചേർന്ന യോഗത്തിൽ ഏരിയാ കമ്മിറ്റി അംഗങ്ങൾ മുൻ ഏരിയാ സെക്രട്ടറിമാർ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ തുടങ്ങി ഇരുപതോളം പേർ പങ്കെടുത്തതായാണ് വിവരം

സുധാകരന്റെ ജന്മനാട്ടിൽ സിപിഎം പ്രതിഷേധ പ്രകടനങ്ങൾ അടക്കം നടത്തുമ്പോഴാണ് പാർട്ടിയിലെ നേതാക്കൾ സുധാകരന് അനുകൂലമായി യോഗം ചേർന്നത്. പാർട്ടിക്ക് കനത്ത തിരിച്ചടിയാണിത്. അതേസമയം ഏതൊക്കെ നേതാക്കളാണ് യോഗത്തിൽ പങ്കെടുത്തതെന്ന വിവരം പുറത്തുവന്നിട്ടില്ല

ജി സുധാകരനെതിരെ സിപിഎം കേന്ദ്രങ്ങളിൽ കടുത്ത പ്രതിഷേധം ഉയരുകയാണ്. സുധാകരന്റെ വീടിന് മുന്നിൽ സിപിഎം പ്രവർത്തകർ ബാനർ ഉയർത്തി. കുലംകുത്തികളെ കാലം വർഗവഞ്ചകരെന്ന് വിളിക്കും എന്നാണ് ബാനറിൽ ഉള്ളത്. സുധാകരന്റെ വീടിന് പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്‌
 

See also  ജയിലിനുള്ളിൽ മയക്കുമരുന്ന് ഉപയോഗം; എറണാകുളം സബ് ജയിൽ അസി. പ്രിസൺ ഓഫീസർക്ക് സസ്‌പെൻഷൻ

Related Articles

Back to top button