Kerala

കെ സുധാകരന്റെ പിണക്കം മാറ്റാൻ രാഹുൽ ഗാന്ധി; തിങ്കളാഴ്ച ഡൽഹിക്ക് വിളിപ്പിച്ചു

കണ്ണൂരിൽ സ്ഥാനാർഥിയാക്കില്ലെന്ന് അറിഞ്ഞതോടെ പിണങ്ങി ഡൽഹിയിൽ നിന്ന് കണ്ണൂരിലെ വീട്ടിലേക്ക് വന്ന മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരനെ അനുനയിപ്പിക്കാൻ നീക്കം ആരംഭിച്ചു. മുതിർന്ന നേതാവിന്റെ പിണക്കം മാറ്റാൻ ഹൈക്കമാൻഡ് നേരിട്ട് ഇറങ്ങുമെന്നാണ് വിവരം. രാഹുൽ ഗാന്ധിയും മല്ലികാർജുന ഖാർഗെയും സുധാകരനുമായി സംസാരിക്കും

ചർച്ചക്കായി കെ സുധാകരനെ വീണ്ടും ഡൽഹിക്ക് വിളിപ്പിച്ചു. തിങ്കളാഴ്ച സുധാകരൻ ഡൽഹിക്ക് പോകും. തനിക്ക് മത്സരിച്ചേ മതിയാകൂവെന്ന പിടിവാശിയിലാണ് സുധാകരൻ. മത്സരിക്കണമെന്നും മന്ത്രിയാകണമെന്നുമുള്ള ആഗ്രഹത്തിലാണ് മുതിർന്ന നേതാവ്. ഇതല്ലാതെ മറ്റൊരു അനുനയത്തിനും ഇല്ലെന്നാണ് മുതിർന്ന നേതാവ് പറയുന്നത്

എംപിമാർ മത്സരിക്കേണ്ടെന്ന നിലപാട് ഹൈക്കാൻഡ് സ്വീകരിച്ചതോടെയാണ് പിണങ്ങി സുധാകരൻ ഡൽഹിയിൽ നിന്നും കണ്ണൂരിലെ വീട്ടിലേക്ക് വന്നത്. പിന്നാലെ കണ്ണൂർ തന്റെ ഹൃദയരക്തമാണെന്നൊക്കെ പറയുന്ന വികാരനിർഭര കുറിപ്പ് ഫേസ്ബുക്കിൽ ഇടുകയും ചെയ്തിരുന്നു
 

See also  ഷാഫി പറമ്പിലിനെ തടഞ്ഞ സംഭവം; 11 ഡിവൈഎഫ്‌ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു

Related Articles

Back to top button