Kerala
കേരളത്തിൽ എൻഡിഎക്ക് അനുകൂല സാഹചര്യം; ബിജെപി 23 ശതമാനം വോട്ട് പിടിക്കുമെന്ന് കെ സുരേന്ദ്രൻ

സംസ്ഥാനത്ത് ഇടതുവലതു മുന്നണികളിൽ വലിയ പൊട്ടിത്തെറിയാണ് നടക്കുന്നതെന്ന് ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ അത് കൂടുതൽ രൂക്ഷമാകും. കേരളത്തിൽ എൻഡിഎക്ക് അനുകൂലമായ സാഹചര്യമാണ്. 35 ശതമാനത്തിലധികം വോട്ട് ബിജെപി പിടിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു
മഞ്ചേശ്വരത്ത് എൽഡിഎഫ് ഫോർ യുഡിഎഫ് ആണ്. യുഡിഎഫിനെ പിന്തുണക്കുന്നത് എൽഡിഎഫിലെ വോട്ടർമാർ അംഗീകരിക്കില്ല. ഇടത് അണികൾ വലിയ അസംതൃപ്തിയിലാണ്. മുസ്ലീം ലീഗുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന് ഇത്തവണ ജനങ്ങൾ മറുപടി പറയും
വികസിത കേരളമെന്ന ലക്ഷ്യത്തോടെയാണ് ബിജെപി തെരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. പിണറായി ദുർഭരണത്തിൽ മോചനം ആഗ്രഹിക്കുന്ന ജനങ്ങൾക്ക് ശരിയായ ഒരു ബദൽ ബിജെപി നടപ്പാക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു



