Kerala

പവന്റെ വിലയിൽ തുടർച്ചയായ രണ്ടാം ദിവസവും ഇടിവ്; സ്വർണവിലയുടെ ഭാവി ഇന്ന് വൈകിട്ടോടെ വ്യക്തമാകും

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില കുറയുന്നത്. പവന് ഇന്ന് 720 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്റെ വില 1,18,240 രൂപയിലെത്തി. ഗ്രാമിന് 90 രൂപ കുറഞ്ഞ് 14,780 രൂപയായി

ഇന്നലെ പവന് 1,18,960 രൂപയിലായിരുന്നു വ്യാപാരം നടന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പവന് 1500 ലേറെ രൂപയാണ് കുറഞ്ഞത്. സ്വർണവിലയുടെ ഭാവി എന്താകുമെന്നത് ഇന്ന് വൈകുന്നേരത്തോടെ വ്യക്തമാകും

അമേരിക്കയിലെ പണപ്പെരുപ്പ് കണക്ക് ഇന്ന് വൈകിട്ട് പുറത്തുവരും. സ്വർണവിലയുടെ ഭാവി ഈ കണക്കുകളാകും നിശ്ചയിക്കുകയെന്നാണ് വിദഗ്ധർ പറയുന്നത്. പണപ്പെരുപ്പം ആശ്വാസതലത്തിലാണെങ്കിൽ സ്വർണവില ഉയരാൻ സാധ്യതയുണ്ട്. പണപ്പെരുപ്പം കൂടിയാൽ സ്വർണവില ഇടിയും

രാജ്യാന്തരതലത്തിൽ സ്വർണവില ട്രോയ് ഔൺസിന് 5114 ഡോളറിലാണ്. കേരളത്തിൽ 18 കാരറ്റ് സ്വർണവിലയും ഇടിഞ്ഞിട്ടുണ്ട്. ഗ്രാമിന് 75 രൂപ കുറഞ്ഞ് 12,200 രൂപയായി
 

See also  വില്ലനായും ക്യാരക്ടർ വേഷങ്ങളിലും തിളങ്ങി; നടൻ പുന്നപ്ര അപ്പച്ചൻ അന്തരിച്ചു

Related Articles

Back to top button