Kerala

യുവതി പ്രവേശനത്തിൽ അന്തിമ തീരുമാനമായില്ല? മന്ത്രിസഭാ യോഗം ഇന്നും ചേരും

ശബരിമല യുവതി പ്രവേശനത്തിൽ സത്യവാങ്മൂലം നൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനമായില്ലെന്ന് വിവരം. മന്ത്രിസഭാ യോ​ഗത്തിൽ പൂർണാർഥത്തിൽ തീരുമാനത്തിൽ എത്താൻ കഴിഞ്ഞിട്ടില്ലെന്ന് സൂചന. സുപ്രീംകോടതിയിൽ തീരുമാനം അറിയിക്കേണ്ടത് ഇന്നാണ്.  അതിനാൽ ഇന്നും മന്ത്രിസഭാ യോഗം ചേരും. രാവിലെ ഏഴ് മണിക്കാകും യോഗം ചേരുക.

രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ ക്യാബിനറ്റ് യോ​ഗമായിരിക്കും നടക്കുക. അതിനാൽ നിർണായക തീരുമാനങ്ങൾ ഉണ്ടാകും. സർക്കാർ ജീവനക്കാരുടെ പ്രവർത്തിസമയം, ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനം അടക്കമുള്ളവ ഉണ്ടാകുമെന്നാണ് വിവരം. ഇന്നലെ വൈകുന്നേരം 4.30 ന് ആരംഭിച്ച മന്ത്രിസഭാ യോ​ഗം അവസാനിച്ചത് 7.15നാണ്. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും മന്ത്രിസഭാ യോ​ഗം ചേരാൻ തീരുമാനിച്ചത്.

അതേസമയം സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കുളള ധനസഹായം വർധിപ്പിക്കാൻ മന്ത്രിസഭായോ​ഗം തീരുമാനിച്ചിട്ടുണ്ട്. പത്ത് ലക്ഷം രൂപയിൽ നിന്ന് 14 ലക്ഷമാക്കി ഉയർത്തി. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. പട്ടയ ഭൂമിയില്‍ നിര്‍മാണ നിരോധനം നീക്കാനും തീരുമാനമായി.

See also  എൻഡിഎ നേതാവായ തുഷാറിനെ ദൂതനാക്കിയത് എന്തിന്; ഐക്യ നീക്കം വെട്ടിയ കാരണം വ്യക്തമാക്കി എൻഎസ്എസ്

Related Articles

Back to top button