Kerala

തുടർച്ചയായ മൂന്നാം ദിവസവും സ്വർണവിലയിൽ ഇടിവ്; പവന്റെ വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ

സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില ഇടിഞ്ഞു. ഇന്ന് പവന് 760 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്റെ വില 1,17,080 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണത്തിന്റെ വ്യാപാരം ഇന്ന് നടക്കുന്നത്

ഗ്രാമിന് 95 രൂപ കുറഞ്ഞ് 14,635 രൂപയായി. തുടർച്ചയായ ദിവസങ്ങളിൽ സ്വർണവില ഇടിയുന്നത് സാധാരണക്കാരായ ഉപഭോക്താക്കൾക്ക് ഏറെ ആശ്വാസമാണ് നൽകുന്നത്. വരും ദിവസങ്ങളിലും ഈ പ്രവണത തുടരുമെന്നാണ് വിദഗ്ധർ പറയുന്നത്

18 കാരറ്റ് സ്വർണത്തിന്റെ വിലയും ഇടിഞ്ഞിട്ടുണ്ട്. ഗ്രാമിന് 75 രൂപ കുറഞ്ഞ് 12,025 രൂപയായി. വെള്ളിക്കും വിലയിടിഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 275 രൂപയിലെത്തി.
 

See also  കേരള കൗമുദി ബിസിനസ് എക്സലൻസ് അവാർഡ് ചാത്തംകണ്ടത്തിൽ ഫിനാൻസിയേഴ്സിന്

Related Articles

Back to top button