Kerala

കെഎം ഷാജി കാസർകോട്, കുഞ്ഞാലിക്കുട്ടി വേങ്ങരയിൽ; മുസ്ലീം ലീഗിന്റെ 17 സീറ്റുകളിൽ ധാരണയായി

മുസ്ലിം ലീഗിന്റെ 17 സീറ്റുകളിൽ സ്ഥാനാർഥി ധാരണയായി. കാസർഗോഡ് കെ എം ഷാജിയും വേങ്ങരയിൽ പി.കെ.കുഞ്ഞാലിക്കുട്ടിയും കോഴിക്കോട് സൗത്തിൽ എം കെ മുനീറും മത്സരിക്കും. കുത്തൂപറമ്പിൽ ജയന്തി രാജനെയാണ് പരിഗണിക്കുന്നത്. അഞ്ച് എംഎൽഎമാർക്ക് സീറ്റ് ഇല്ല. പത്ത് സീറ്റുകളിൽ ധാരണയായില്ല. പെരുന്നാളിന് ശേഷമായിരിക്കും പ്രഖ്യാപനം.

എൻഎ നെല്ലിക്കുന്ന്, കെപിഎ മജീദ്, യുഎ ലത്തീഫ്, പി ഉബൈദുള്ള, പി അബ്ദുൽ ഹമീദ് എന്നീ എംഎൽഎമാർക്കാണ് സീറ്റ് ഇല്ലാത്തത്. മഞ്ചേശ്വരത്ത് എകെഎം അഷ്‌റഫിനെ വീണ്ടും മത്സരിപ്പിക്കും. പെരിന്തൽമണ്ണയിൽ നജീപ് കാന്തപുരവും മഞ്ചേരിയിൽ എം റഹ്മത്തുള്ളയും മത്സരിക്കും

കോട്ടക്കൽ ആബിദ് ഹുസൈൻ, ഏറനാട് പികെ ബഷീർ, മങ്കടയിൽ മഞ്ഞളാംകുഴി അലി, കുറ്റ്യാടിയിൽ പാറയ്ക്കൽ അബ്ദുള്ള, ഗുരുവായൂരിൽ സിഎച്ച് റഷീദ്, കളമശ്ശേരിയിൽ വിഇ അബ്ദുൽ ഗഫൂർ, പേരാമ്പ്രയിൽ ടിടി ഇസ്മായിൽ, തിരൂരിൽ കുറുക്കോളി മോയ്തീൻ, മണ്ണാർക്കാട് എൻ ഷംസുദ്ദീൻ എന്നിവരും മത്സരിക്കും. കുന്ദമംഗലത്ത് പികെ ഫിറോസിനെയും പരിഗണിക്കുന്നുണ്ട്.
 

See also  ശിശുക്ഷേമ സമിതിയിൽ രണ്ടര വയസുകാരിയോട് കൊടുംക്രൂരത; ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചു, മൂന്ന് ആയമാർ അറസ്റ്റിൽ

Related Articles

Back to top button