Kerala

ശ്രീനാരായണ ഗുരു ഭക്തർക്ക് ആശ്വാസമുള്ള പ്രഖ്യാപനമെന്ന് ശിവഗിരി മഠം

വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് ശിവഗിരി മഠം. കോടതി വിധി ശ്രീനാരായണ ഭക്തർക്ക് ആശ്വാസമുള്ള പ്രഖ്യാപനമാണെന്ന് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ പറഞ്ഞു.

അടുത്ത കാലത്തായി ശ്രീനാരായണ ഗുരു നേടിയെടുത്ത പല കാര്യങ്ങളിൽ നിന്ന് പിന്നോക്കം പോകുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ ജയിക്കുന്ന മണ്ഡലങ്ങൾ പിന്നാക്ക സമുദായക്കാർക്ക് നൽകുന്നില്ലെന്നും സ്വാമി സച്ചിദാനന്ദ കുറ്റപ്പെടുത്തി

കെ കരുണാകരൻ, എകെ ആന്റണി എന്നിവരുടെ കാലം വരെ അങ്ങനെ അല്ലായിരുന്നു. ഇപ്പോൾ തോൽക്കുന്ന മണ്ഡലങ്ങൾ മാത്രം നൽകുകയാണ്. എൽഡിഎഫ് മന്ത്രിസഭയിൽ ഒരു സമുദായത്തിൽപ്പെട്ട പത്ത് പേരുണ്ട്. പിന്നാക്കക്കാരില്ലെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു
 

See also  തദ്ദേശ ഉപതെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം, വോട്ടർമാർക്ക് നന്ദി അറിയിച്ച് സതീശൻ

Related Articles

Back to top button