Kerala

സി സി മുകുന്ദൻ ഒടുവിൽ ബിജെപിയിൽ; നാട്ടികയിൽ എൻ ഡി എ സ്ഥാനാർഥിയായേക്കും

സിപിഐ വിട്ട സി സി മുകുന്ദൻ എംഎൽഎ ബിജെപിയിൽ ചേർന്നു. ഉച്ചയോടെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസായ നമോ ഭവനിലെത്തിയാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്. നാട്ടികയിൽ സി സി മുകുന്ദൻ എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കും

സിപിഐ പുറത്താക്കിയതിന് പിന്നാലെ കോൺഗ്രസ് പിന്തുണയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ സി സി മുകുന്ദൻ ശ്രമം നടത്തിയിരുന്നു. എന്നാൽ കോൺഗ്രസിൽ നിന്ന് ഉറപ്പ് ലഭിക്കാതെ വന്നതോടെയാണ് ബിജെപിയിൽ ചേർന്നത്

ഗീതാ ഗോപിയെ ഇത്തവണ നാട്ടികയിൽ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് സി സി മുകുന്ദൻ ഇടഞ്ഞത്. പിന്നാലെ സി സി മുകുന്ദനെ സിപിഐ പുറത്താക്കി. തുടർന്ന് കോൺഗ്രസ് നേതാക്കളുടെ പിന്തുണ മുകുന്ദൻ തേടിയെങ്കിലും ഇത് സാധിക്കാതെ വന്നതോടെ ബിജെപിയിൽ ചേരുകയായിരുന്നു
 

See also  സംസ്ഥാനത്ത് സ്വർണവില ഇന്നും ഇടിഞ്ഞു; പവന് കുറഞ്ഞത് 160 രൂപ

Related Articles

Back to top button