Kerala

എംപിമാർ മത്സരിക്കേണ്ടെന്ന തീരുമാനത്തിലുറച്ച് കോൺഗ്രസ്; കെ സുധാകരൻ-രാഹുൽ ഗാന്ധി കൂടിക്കാഴ്ച ഇന്ന്

ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും മണിക്കൂറുകളോളം നീണ്ട ചർച്ചകൾക്കും വാദങ്ങൾക്കും ശേഷം എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് കോൺഗ്രസിന്റെ തീരുമാനം. സംസ്ഥാന നേതൃത്വത്തിന്റെ ഉറച്ച നിലപാട് ഹൈക്കമാൻഡ് അംഗീകരിക്കുകയായിരുന്നു. അതേസമയം പാർട്ടിയോട് ഇടഞ്ഞു നിൽക്കുന്ന കെ സുധാകരൻ ഇന്ന് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും

കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം രാവിലെ ചേരും. അതേസമയം മത്സരിക്കാൻ ടിക്കറ്റ് കിട്ടുമെന്ന പ്രതീക്ഷയിലാണ് കെ സുധാകരനും അടൂർ പ്രകാശും. കണ്ണൂർ നിയമസഭാ സീറ്റ് വേണമെന്ന് വാശി തുടരുന്ന കെ സുധാകരന്റെ നിലപാടിൽ ജില്ലയിലെ നേതാക്കൾക്കും അതൃപ്തിയുണ്ട്

സുധാകരൻ അനാവശ്യ വിവാദം ഉണ്ടാക്കുന്നുവെന്നാണ് വിലയിരുത്തൽ. ഇക്കാര്യം ചൂണ്ടിക്കാട്ടി നേതാക്കൾ ഹൈക്കമാൻഡിന് കത്തയച്ചിരുന്നു. എംപിമാർ മത്സരിക്കേണ്ടതില്ലെന്ന തീരുമാനം സുധാകരൻ അംഗീകരിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. മറിച്ചാണെങ്കിൽ കണ്ണൂർ കോൺഗ്രസിൽ വലിയ പൊട്ടിത്തെറിക്ക് ഇത് വഴിവെക്കും.
 

See also  പറവൂരിലെ വീട്ടമ്മയുടെ ആത്മഹത്യ: ബിന്ദുവിനും പ്രദീപ് കുമാറിനുമെതിരെ കേസെടുക്കും

Related Articles

Back to top button