Kerala

ഗുണ്ട ജിം സന്തോഷിന്റെ ചരമ വർഷികം; കരുനാഗപ്പള്ളിയിൽ ഫ്‌ളക്‌സ് ബോർഡുകൾ വെച്ച് അനുയായികൾ

കഴിഞ്ഞ വർഷം കൊല്ലപ്പെട്ട ഗുണ്ട ജിം സന്തോഷിന്റെ ചരമവാർഷികത്തിൽ കൊല്ലം കരുനാഗപ്പള്ളിയിലെ വിവിധയിടങ്ങളിൽ ഫ്‌ളക്‌സ് ബോർഡുകൾ. ജിം സന്തോഷിന്റെ അനുയായികളാണ് ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിച്ചത്. ഈ മാസം 27നാണ് സന്തോഷിന്റെ ചരമദിനം. 

ഇതിന് മുന്നോടിയായാണ് ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. നട്ടപ്പാതിര കാട്ടുതീ പോലെ കത്തുമ്പോൾ നീ സൂക്ഷിക്കണം. അന്നെന്റെ പ്രതികാരത്തിന്റെ തുടക്കമാണ് എന്നീ വാചകങ്ങളാണ് ഫ്‌ളക്‌സ് ബോർഡിലുള്ളത്. 

2025 മാർച്ച് 27ന് പുലർച്ചെയാണ് ജിം സന്തോഷിനെ വീട്ടിൽ കയറി വെട്ടി കൊന്നത്. ഈ കേസിലെ മുഖ്യ പ്രതിയായ അലുവ അതുലിനെ കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയിൽ പട്ടാപ്പകൽ നടുറോഡിലിട്ട് ഒരു സംഘം വെട്ടിക്കൊന്നിരുന്നു.
 

See also  തീ കൊടുക്കരുതെന്ന് ഒരുപാട് തവണ പറഞ്ഞതാണ്; എന്നിട്ടും അവർ കേട്ട ഭാവം നടിച്ചില്ല

Related Articles

Back to top button