Kerala

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റില്ല; സ്ഥാനാർഥിത്വം വെട്ടിയത് ഹൈക്കമാൻഡ്

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റില്ലെന്ന് റിപ്പോർട്ട്. ഹൈക്കമാൻഡാണ് എൽദോസിന്റെ സ്ഥാനാർഥിത്വം തടഞ്ഞുവെച്ചത്. എൽദോസിനെതിരെ ലൈംഗിക പീഡന കേസ് ഉള്ളതിനാലാണ് തീരുമാനം. പകരം ഉല്ലാസ് തോമസ്, മനോജ് മൂത്തേടൻ എന്നിവരെയാണ് പരിഗണിക്കുന്നത്

കുന്നപ്പിള്ളിക്കെതിരായ കേസ് 26ന് വീണ്ടും പരിഗണിക്കുന്നതിനാൽ സ്ഥാനാർഥിത്വം അനുവദിക്കാനാകില്ലെന്നാണ് ഹൈക്കമാൻഡ് നിലപാട്. മനോജ് മൂത്തേടന് വേണ്ടി സിറോ മലബാർ സഭയും രംഗത്തുവന്നിരുന്നു. എറണാകുളം അങ്കമാലി അതിരൂപത പാസ്റ്ററൽ കൗൺസിൽ അംഗമാണ് മനോജ് മൂത്തേടൻ

ചർച്ചകൾക്കായി എൽദോസ് കുന്നപ്പിള്ളി ഡൽഹിയിൽ എത്തിയിരുന്നു. എൽദോസ് മത്സരിക്കട്ടെയെന്ന നിലപാടാണ് കെപിസിസി സ്വീകരിച്ചിരുന്നത്. എന്നാൽ ഹൈക്കമാൻഡ് തീരുമാനം തിരുത്തുകയായിരുന്നു
 

See also  രണ്ട് ദിവസത്തെ വിലക്കയറ്റത്തിന് പിന്നാലെ തിരിച്ചിറക്കം; സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

Related Articles

Back to top button