Kerala

തന്ത്രി കണ്ഠര് രാജീവർക്കെതിരെ തെളിവില്ലെന്ന വിചാരണ കോടതി പരാമർശം ഹൈക്കോടതി സ്‌റ്റേ ചെയ്തു; തന്ത്രിക്ക് നോട്ടീസ്

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർക്കെതിരെ തെളിവില്ലെന്ന വിചാരണ കോടതി പരാമർശങ്ങൾ ഹൈക്കോടതി സ്‌റ്റേ ചെയ്തു. എസ് ഐ ടിയുടെ അപ്പീലിൽ തന്ത്രിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ജാമ്യം റദ്ദാക്കണമെന്ന അപ്പീൽ പരിഗണിക്കുകയായിരുന്നു കോടതി

കേസിൽ അറസ്റ്റിലായി 41ാം ദിവസം തന്ത്രി ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരുന്നു. ഇതോടെ എസ് ഐ ടി പ്രതിരോധത്തിലായി. തന്ത്രിയുടെ പങ്ക് തെളിയിക്കാൻ എസ്‌ഐടിക്ക് കഴിഞ്ഞില്ലെന്നും രണ്ട് കേസുകളിലും തന്ത്രിക്ക് പങ്കുണ്ടെന്ന് തെളിവില്ലെന്നുമായിരുന്നു ജാമ്യ ഉത്തരവിൽ പറഞ്ഞിരുന്നത്.

പിന്നാലെ എസ് ഐ ടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തന്ത്രിയും ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള ബന്ധത്തിന് നിരവധി തെളിവുകളുണ്ട്. 2002ൽ ബംഗളൂരുവിൽ ഇരുവരും പല ഘട്ടത്തിൽ ഒന്നിച്ച് കണ്ടിട്ടുണ്ട്. ശ്രീരാംപുര ക്ഷേത്രത്തിലെ പോറ്റിയുടെ ജോലി പോയപ്പോൾ ബംഗളൂരുവിലെ മഹാലക്ഷ്മി ക്ഷേത്രത്തിൽ ശാന്തിക്കാരനാക്കാൻ  തന്ത്രി ശ്രമിച്ചിരുന്നു തുടങ്ങിയ വിവരങ്ങളും എസ് ഐ ടി ചൂണ്ടിക്കാട്ടിയിരുന്നു
 

See also  കൊടുംക്രൂരതക്ക് ശിക്ഷയെന്ത്; ഡോക്ടർ വന്ദന ദാസ് കൊലപാതക കേസിൽ ഇന്ന് വിധി പറയും

Related Articles

Back to top button