Kerala

നരനായാട്ട് നടത്തിയ പോലീസുകാർ കരുതിയിരുന്നോളൂ, കണക്ക് കൈവശമുണ്ട്: ചെന്നിത്തല

യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിനിടെ നരനായാട്ട് നടത്തിയ പോലീസുകാർ കരുതിയിരുന്നോളൂവെന്ന് രമേശ് ചെന്നിത്തല. ഓരോ അടിക്കും കണക്ക് പറയിക്കും. അബിൻ വർക്കിയെ തല്ലിച്ചതയ്ക്കുന്ന ചാനൽ ദൃശ്യങ്ങൾ കണ്ടു ഞെട്ടിപ്പോയി. പോലീസ് എത്ര അധഃപതിച്ചെന്ന് ഓർത്ത് മുൻ ആഭ്യന്തര മന്ത്രി എന്ന നിലയിൽ ലജ്ജ കൊണ്ട് തല കുനിയുന്നുവെന്നും ചെന്നിത്തല പറഞ്ഞു

അടിയേറ്റ് വീണവരെ പിന്നെയും നിർദാക്ഷിണ്യം തല്ലിച്ചതയ്ക്കുന്ന പോലീസുകാർ സ്വബോധത്തോടെയാണോ അതോ ലഹരിമരുന്നിന് അടിമകളാണോ എന്നതു കൂടി അന്വേഷിക്കണം. ഇവരെ അടിയന്തരമായി രക്തപരിശോധനക്ക് വിധേയമാക്കണം. സാധാരണ മനുഷ്യർ ചെയ്യാൻ മടിക്കുന്ന അത്ര ഭീകരമായ കാര്യങ്ങളാണ് ഇവർ ചെയ്യുന്നത്.

ഈ നരയനായാട്ടിന് നേതൃത്വം നൽകുകയും ഭീകരമായ മർദനം അഴിച്ചുവിടുകയും ചെയ്ത മുഴുവൻ പോലീസുകാരെയും ഉടനടി സസ്‌പെൻഡ് ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. നരനായാട്ടിന് മുന്നിൽ നിന്ന ഓരോ പോലീസുകാരുടെയും കണക്ക് കൈവശമുണ്ട്. അവരെ എന്ത് ചെയ്യണമെന്ന് ഞങ്ങൾ തീരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

The post നരനായാട്ട് നടത്തിയ പോലീസുകാർ കരുതിയിരുന്നോളൂ, കണക്ക് കൈവശമുണ്ട്: ചെന്നിത്തല appeared first on Metro Journal Online.

See also  ഉരുൾപൊട്ടൽ ദുരന്തം: വയനാട്ടിൽ എൽഡിഎഫും യുഡിഎഫും ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു

Related Articles

Back to top button