Kerala

അനുനയ നീക്കങ്ങൾ പാളി: മത്സരിക്കാൻ ഉറച്ച് സുധാകരൻ, നാമനിർദേശ പത്രിക നൽകും

അനുനയ നീക്കങ്ങൾക്ക് വഴങ്ങാതെ മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരൻ. മത്സരിക്കാനുറച്ച് കെ സുധാകരൻ തുടർ നീക്കങ്ങൾ ആരംഭിച്ചു. നാമനിർദേശപത്രിക നൽകാൻ ആവശ്യമായ ബാധ്യതയില്ലാ സാക്ഷ്യപത്രം ഇന്ന് കേരളാ ഹൗസിൽ നിന്ന് വാങ്ങും. കേരള ഹൗസിൽ എത്തി പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ നടപടി പൂർത്തിയാക്കി മടങ്ങി.

കഴിഞ്ഞ ദിവസം രാവിലെയാണ് അദേഹം ഡൽഹിയിൽ എത്തിയത്. ഹൈക്കമാൻഡുമായി ആശയവിനിമയം നടത്താൻ ഇതുവരെ കെ സുധാകരൻ തയാറായിട്ടില്ല. എംകെ രാഘവൻ അടക്കമുള്ള നേതാക്കൾ അദേഹത്തെ ഫ്‌ളാറ്റിൽ എത്തി കണ്ടിരുന്നു. അനുനയത്തിന് വിവിധ കോണുകളിൽ നിന്ന് ശ്രമം നടത്തുമ്പോഴും കെ സുധാകരൻ വഴങ്ങാൻ തയാറായിട്ടില്ല. 

എംപിമാർ മത്സരിക്കേണ്ടെന്നാണ് ഹൈക്കമാൻഡ് തീരുമാനം. കഴിഞ്ഞദിവസം ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചെങ്കിലും കണ്ണൂരിലെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരുന്നില്ല. കെ സുധാകരൻ ഇന്ന് മാധ്യമങ്ങളെ കാണുമെന്നാണ് വിവരം.

See also  മകരവിളക്കിന് ശബരിമലയിൽ നിയന്ത്രണം; പ്രവേശനം 35,000 പേർക്ക് മാത്രം, 11 മണിക്ക് ശേഷം സന്നിധാനത്തേക്ക് കടത്തിവിടരുതെന്ന് ഹൈക്കോടതി

Related Articles

Back to top button